‘ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ല; അങ്ങനെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല’: മന്ത്രി കെ ബി ഗണേഷ് കുമാർ

ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും അത്തരത്തിൽ ഒരു പരാതി ഇതുവരെ ഉയർന്നിട്ടില്ലെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനുമേൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ. ആരെയും പുറത്താക്കിയിട്ടില്ല. പവർ ഗ്രൂപ്പ് ഉള്ളതായി തനിക്കറിയില്ല. തന്നെയും പല സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട നപടികൾ സ്വീകരിക്കും.

Also Read: രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം; പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കും: കെ കെ ശൈലജ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് വളരെ നല്ല കാര്യമാണ്. ഒരുപാട് അസൗകര്യങ്ങൾ ആ മേഖലയിൽ അനുഭവിക്കുന്നുണ്ട് എന്നത് ശരിയാണ്. വിശ്രമിക്കാൻ സൗകര്യമില്ല, ശുചിമുറിയില്ല, സീനിയറായ നടികളുടെ കാരവൻ ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. ഇതെല്ലം പ്രൊഡ്യൂസഴ്സ് സംഘടനയും ആലോചിക്കേണ്ടതാണ്. ആളുകളെ ആക്ഷേപിക്കാൻ താൻ തയാറല്ല. ആത്മയിൽ പ്രശ്നങ്ങളില്ല. എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News