കെഎസ്ആര്‍ടിസി ബസിലെ പ്രസവം: നവജാതശിശുവിന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ സമ്മാനം; ചിത്രങ്ങൾ കാണാം

കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം. ഇന്ന് ഉച്ചക്ക് രണ്ടിന് അമല ആശുപത്രിയിലെത്തി കെഎസ്ആർടിസി അധികൃതരാണ് സമ്മാനം കൈമാറിയത്. സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി തൃശ്ശൂർ അമല ഹോസ്പിറ്റൽ മാനേജ്മെൻറ് ഒരു അനുമോദന യോഗം സംഘടിപ്പിച്ചിരുന്നു.

ALSO READ: കൊച്ചി വിമാനത്താവളത്തിൽ മാറ്റത്തിന്റെ സൈറൺ; ‘ഇനി മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം’

തിരുനാവായ സ്വദേശിനിയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന യുവതി പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News