കല്ലടിക്കോട് അപകടം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് പനയമ്പാടത്ത് വാഹനാപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി കെ ബി ഗണേഷ് കുമാർ സന്ദർശിച്ചു. റോഡിന്റെ അപകടാവസ്ഥ ഉടൻ പരിഹരിക്കുമെന്ന് പ്രദേശവാസികൾക്ക് മന്ത്രി ഉറപ്പ് നൽകി . ഉദ്യോഗസ്ഥരോട് വിഷയം പരിശോധിച്ച് ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു . വിദഗ്ധ സമിതിയുടെ പരിശോധനയും പനയമ്പാടത്ത് നടന്നു.

നാലു പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്തെ അപകട സ്ഥലത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നിർദ്ദേശം നൽകി. റോഡ് വീണ്ടും പരുക്കൻ ആക്കാനും, റോഡിൻറെ നടുവിൽ താൽക്കാലിക ഡിവൈഡറുകൾ സ്ഥാപിക്കാനും, അനധികൃത പാർക്കിങ്ങും മാറ്റാനുമാണ് മന്ത്രി നിർദ്ദേശം നൽകിയത്. 

നാട്ടുകാരുടെ പരാതികൾ കേട്ട ശേഷം മന്ത്രി, അപകട കെണി മനസ്സിലാക്കാൻ ഔദ്യോഗിക വാഹനം സ്വയം ഓടിച്ചു നോക്കിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്. റോഡ് അശാസ്ത്രിയത പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവിശ്യപ്പെട്ടിട്ട് യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
also read: വയനാട് ഓട്ടോറിക്ഷ ഡ്രൈവറെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദർശിച്ചു. കുട്ടികളുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സുരക്ഷാ പരിശോധനയും പനയമ്പാടത്ത് നടന്നു. ജില്ലാ പോലീസ് മേധാവി,ആർടിഒ ,പിഡബ്ല്യുഡി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരാണ് സുരക്ഷാ പരിശോധന നടത്തിയത്. സംഘം റിപ്പോർട്ട് ഉടൻ കൈമാറും. ഇതിൽ അടുത്ത ദിവസം തന്നെ റിവ്യൂ മീറ്റിംഗ് ചേർന്ന് കൂടുതൽ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk