‘അറിയപ്പെടുന്ന മമ്മൂട്ടി സിനിമാക്കാരന്‍; അറിയപ്പെടാത്ത മമ്മൂട്ടി ഒരുപാട് പേര്‍ക്ക് സാന്ത്വനം നല്‍കുന്ന മഹാവ്യക്തിത്വത്തിന് ഉടമ’: കെ ബാബു

അറിയപ്പെടുന്ന മമ്മൂട്ടി സിനിമക്കാരനാണെങ്കില്‍ അറിയപ്പെടാത്ത മമ്മൂട്ടി ഒരുപാട് പേര്‍ക്ക് സാന്ത്വനം നല്‍കുന്ന മഹാവ്യക്തിത്വത്തിന് ഉടമയെന്ന് കെ. ബാബു എംഎല്‍എ. പല മേഖലകളിലും അദ്ദേഹം സാന്ത്വന സേവനങ്ങള്‍ നടത്തുണ്ട്. അത് അധികമാരും അറിയില്ലെന്നും കെ. ബാബു പറഞ്ഞു. കൈരളി ഡോക്‌ടേഴ്‌സ് അവാര്‍ഡ് 2023 ല്‍ സംസാരിക്കുകയായിരുന്നു കെ. ബാബു.

Also read- ബ്രിട്ടനിലെ തിളക്കുള്ള ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി; മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സാന്ത്വന ചികിത്സ; കൈരളിയുടെ അവാര്‍ഡ് തിളക്കത്തില്‍ ഡോ. മനോജ് കുമാര്‍

മലയാളത്തില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി തുടരെ, തുടരെ നേടുകയാണ്. അതില്‍ അദ്ദേഹത്തെ താന്‍ അനുമോദിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി അദ്ദേഹം ആഘോഷം ഒഴിവാക്കുന്നതായി ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. അത് മമ്മൂട്ടിയുടെ നന്മയെ ചൂണ്ടിക്കാട്ടുന്നതാണെന്ന് കെ. ബാബു പറഞ്ഞു.

Also Read- ‘പാലക്കാട്ടെ ജനങ്ങളോട് സ്‌നേഹം; കുടുംബത്തിനും അധ്യാപകര്‍ക്കും നന്ദി’; കൈരളി ടി വി ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. സോന നരിമാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News