ബാർ കോഴ കേസിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വന്നിട്ട് പ്രതികരിക്കാം: കെ.ബാബു

ബാർ കോഴക്കേസിൽ അന്വേഷണം സംബന്ധിച്ച് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരട്ടെയെന്ന് മുൻ എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു. കോടതി തീരുമാനം വന്നശേഷം പ്രതികരിക്കാം എന്നും അദ്ദേഹം അറിയിച്ചു. കോടതിയിൽ സിബിഐ നിലപാട് അറിയിച്ചത് സ്വാഭാവിക നടപടിയെന്നു ബാബു കൂട്ടിച്ചേർത്തു.

സുപ്രീംകോടതി ഉത്തരവ് നൽകിയാൽ ബാർകോഴ കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ സൂചന നൽകിയതിന് പിന്നാലെയാണ് ബാബുവിൻ്റെ പ്രതികരണം. സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം ഫയൽ ചെയ്തു. ബാർ കോഴ കേസിൽ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജിയിലാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

മുൻ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, മുൻ ആരോഗ്യ മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിന് ഇരുപത്തിയഞ്ച് ലക്ഷം രൂപയും, മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന് അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020ൽ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നുവെന്നും സിബിഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യ വാംഗ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News