കെ സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനമൊഴിഞ്ഞു

മുതിര്‍ന്ന ജനതാദള്‍ നേതാവ് കെസി ത്യാഗി പാര്‍ട്ടി ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം ജെഡിയു നേതാവ് രാജീവ് പ്രസാദ് രഞ്ജനെ ദേശീയ വക്താവായി നിയമിച്ച വിവരം പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ:  സീതാറാം യെച്ചൂരിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

നേതൃത്വത്തോട് ആലോചിക്കാതെ ത്യാഗി ചില പ്രസ്താവനകള്‍ നടത്തിയത് സഖ്യകക്ഷിയായ എന്‍ഡിഎയുമായി ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. പാര്‍ട്ടി നിലപാടിന് വിഭിന്നമായ ചില അഭിപ്രായങ്ങളാണ് ത്യാഗിയുടെ ഭാഗത്ത് നിന്നും ഇസ്രയേല്‍ പലസ്തീന്‍, ഏകീകൃത സിവില്‍ കോഡ്, വഖഫ് ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള വിഷയത്തിലുള്‍പ്പെടെ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് രാജി തീരുമാനത്തിലെത്തിച്ചതെന്ന് ദേശീയ മാധ്യമങ്ങളും പറയുന്നു.

ALSO READ: അരയോളം വെള്ളത്തിലൂടെ കഷ്ടപ്പെട്ട് നടന്ന് ഓര്‍ഡര്‍ ഡെലിവെറി ചെയ്ത് ഏജന്റ്; വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

ത്യാഗിയുടെ നിരന്തരമായ പ്രസ്താവനകള്‍ക്കിടയിലും മുതിര്‍ന്ന നേതാക്കളായ ലലന്‍ സിംഗ്, സഞ്ജയ് ഝാ എന്നിവര്‍ ദില്ലിയില്‍ തന്നെ തുടര്‍ന്ന് ബിജെപിയുമായുള്ള ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകാതെ നിലനിര്‍ത്തിയെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News