പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ

പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ രംഗത്ത്. ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്ന് കോൺഗ്രസിന് അഭിപ്രായം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു.

ALSO READ: തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ അച്ഛനും സഹോദരങ്ങളും പൊലീസ് കസ്റ്റഡിയിൽ

ബംഗാളിലെ ക്രമസമാധാന നിലതകർന്നെന്നും രാഷ്ട്രപതി ഭരണം ഏർപെടുത്തണമെന്ന വാദവുമായി ലോക്സഭയിലെ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവ് അധിർരഞ്ജൻ ചൗധരി രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് ഈ വിഷയത്തിൽ പ്രതികരണം മുതിർന്ന കെസി വേണുഗോപാൽ പങ്കു വെച്ചത്. ഒരു സംസ്ഥാനത്തും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യം ഉന്നയിച്ചിട്ടില്ല. ക്രമസമാധാന പ്രശ്നം തുടരുന്നുവെങ്കിൽ അതാത് സംസ്ഥാനങ്ങൾക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണം. ഇതിൽ ഇടപെടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല എന്നും രാഷ്ട്രപതി ഭരണത്തിന് എതിരാണെന്നുള്ള നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ പറഞ്ഞു.

ALSO READ: കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം

അതേസമയം വിനാശകാലേ വിപരീത ബുദ്ധി നിലപാടാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെതെന്നു ഗവർണർ ആനന്ദ് ബോസ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ നിയമ വിദഗ്ധരുമായി ചേർന്ന് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News