മോദിക്ക് ഇനിയെന്ത് യോഗ്യത? കെ.സി വേണുഗോപാൽ

പുൽവാമ സംഭവം ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് ദേശീയത പറഞ്ഞ ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പുൽവാമ ആക്രമണം ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് കശ്മീർ മുൻ ഗവർണർ സത്പാൽ മാലിക് വെളിപ്പെടുത്തി കഴിഞ്ഞു. നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദവിയിൽ തുടരാൻ എന്ത് യോഗ്യതയാണുള്ളതെന്നും വേണുഗോപാൽ ചോദിച്ചു.

ബിജെപി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ദേശീയത ബിജെപിക്ക് വോട്ട് കിട്ടാനുള്ള ആയുധം മാത്രമാണ്. അതിന് വേണ്ടി സ്വന്തം വീഴ്ചകളെ നേട്ടമാക്കി മാറ്റാനുള്ള ശേഷി മോദിക്കുണ്ട്. ദേശീയത വിറ്റ് കാശാക്കുന്നവരെ വിശ്വസിച്ച് ന്യൂനപക്ഷം പോകുമെന്നാണോ കരുതുന്നതെന്നും വേണുഗോപാൽ ചോദിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാൻ ആട്ടിൻതോലണിഞ്ഞും ബിജെപി വരും. ജയിക്കാൻ വേണ്ടി ബിജെപി വർഗീയത പറയുകയും ഉപയോഗിക്കുകയും ചെയ്യുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു .

താൽകാലികമായി എല്ലാം മറച്ചുവെക്കാമെങ്കിലും യാഥാർത്ഥ്യ മുഖം ഒരിക്കൽ പുറത്തുവരും. അതിന്‍റെ ഒരു ഉദാഹരണമാണ് പുൽവാമ സുരക്ഷാവീഴ്ച സംബന്ധിച്ച മുൻ ഗവർണറുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ ഇനിയും ഉണ്ടാകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News