അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് വിഷയത്തെ സംബന്ധിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി കെ സി വേണുഗോപാൽ. ചടങ്ങിൽ സോണിയ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിൽ കൂടുതൽ ചർച്ചനടത്തുമെന്നും അദ്ദേഹം പ്രതികരിച്ചു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ കോൺഗ്രസ് നേതാക്കളുടെ ഹിന്ദുത്വ അനുകൂല നയങ്ങളെ വിമർശിച്ചുള്ള മുഖപ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോടും പൂർണമായ അവഗണനയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

Also Read: ഏകീകൃത കുർബാന തർക്കം; തമ്മിലടിച്ച് വിശ്വാസികൾ

അതേസമയം കോൺഗ്രസ് രാജ്യത്താകമാനം രണ്ടാം ഭാരത് ജോടോ യാത്രക്ക് സമാനമായ ഭാരത് ന്യായ യാത്ര നടത്തുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ബസിലാകും ഭാരത് ന്യായ യാത്ര സംഘടിപ്പിക്കുക. ജനുവരി 14 മുതൽ മാർച്ച് 31 വരെയാണ് യാത്ര. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുക. മണിപ്പൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുന്നത്. ഇതൊരു രാഷ്ട്രീയ യാത്ര അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: തിരക്ക് വര്‍ധിക്കുന്നു; കോച്ചുകള്‍ കൂട്ടി റെയില്‍വേ

സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങളിൽ ബസ്സിലും ബാക്കി കാൽനടയായും ആകും യാത്ര സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News