വേട്ടയ്യൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ‘കങ്കുവ’ റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നു, ഈഗോ ഇല്ലാതെ എടുത്ത തീരുമാനമെന്ന് കെ ഇ ജ്ഞാനവേൽ രാജ

വേട്ടയ്യന്റെ റിലീസിനെത്തുടർന്ന് ആണ് സൂര്യ ചിത്രം കങ്കുവയുടെ റിലീസ് മാറ്റിയതെന്ന് നിർമാതാവ് കെ ഇ ജ്ഞാനവേൽ രാജ. ഒക്ടോബർ 10 നായിരുന്നു കങ്കുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്.വേട്ടയ്യന്റെ റിലീസിനെ തുടർന്ന് ഈ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നുവെന്നും വേട്ടയ്യൻ റിലീസ് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ‘കങ്കുവ’ റിലീസ് ആ തീയതിയിലേക്ക് ആലോചിക്കില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഈഗോ ഇല്ലാതെ എല്ലാവരുമായി ആലോചിച്ചാണ് റിലീസ് തീയതി മാറ്റിവച്ചതെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഒരുപാട് തുക നമ്മൾ കങ്കുവക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ട്. 3 ഭാഷകളിലായി ഇറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണ് കങ്കുവ. ‘വേട്ടയ്യൻ’ റിലീസ് തീയതി 10 ന് നിശ്ചയിക്കുമെന്ന് കരുതിയല്ല തങ്ങൾ റിലീസ് ആലോചിച്ചതെന്നും കെ ഇ ജ്ഞാനവേൽ രാജ പറഞ്ഞു.

ALSO READ: കടൽ കടന്ന യുവ ചലച്ചിത്ര പ്രതിഭകളെത്തേടി വടക്കേ അമേരിക്കയിൽ കൈരളി ടിവി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; മികച്ച ചിത്രം ഒയാസിസ്, പുരസ്കാരങ്ങൾ വിതരണം ചെയ്തു

എന്ത് പ്രതിസന്ധിയെയും നേരിട്ട് പോരാടണം എന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ ഒരു സിനിമയുടെ കാര്യത്തിൽ അതൊരു നല്ല കാര്യമായി തോന്നുന്നില്ല. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്നതാണ് ആലോചിക്കേണ്ട കാര്യം’എന്നും കെ ഇ ജ്ഞാനവേൽ രാജ വ്യക്തമാക്കി.

പീരിയോഡിക് 3D ചിത്രമായാണ് കങ്കുവ എത്തുന്നത്. പത്ത് ഭാഷകളിലായാണ് ചിത്രമാണ് റിലീസിനെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News