‘കണക്റ്റിംഗ് ദി അൺകണക്റ്റഡ്, കെ ഫോൺ ഈസ് ഹിയർ’ ; സോഷ്യൽ മീഡിയയിൽ കെ ഫോണാണിപ്പോൾ താരം

കെ ഫോൺ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള പ്രൊഫൈൽ പിക്ച്ചർ ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ഇതിനോടകം നിരവധിപ്പേരാണ് കണക്റ്റിംഗ് ദി അൺകണക്റ്റഡ് ,കെ ഫോൺ ഈസ് ഹിയർ എന്ന പ്രൊഫൈൽ ഫ്രെയിം തങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടിനൊപ്പം ചേർത്തത്. http://twb.nz/k-fon ഈ ലിങ്ക് സന്ദർശിച്ചാൽ ആർക്കും പ്രൊഫൈൽ ചിത്രത്തിനൊപ്പം ഫ്രെയിം കൂട്ടിച്ചേർത്ത് ക്യാംപയിൻ്റെ ഭാഗമാവാൻ കഴിയും.

അതേസമയം, കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ തിങ്കളാ‍ഴ്ച യാഥാർത്ഥ്യമാകും. എല്ലാവർക്കും ഇൻറർനെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലുമാണ് കെ ഫോൺ ഇൻറർനെറ്റ് ലഭ്യമാകുക. പദ്ധതി തിങ്കളാ‍ഴ്ച വൈകിട്ട് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും.

ഇന്റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച് കെ-ഫോണിലൂടെ എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാർ. പിന്നോക്ക വിഭാഗങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് മിതമായ നിരക്കിലുമാണ് ഇന്റർനെറ്റ്‌ ലഭ്യമാവുക. ഇതോടെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.

Also Read: ഇത് സ്വപ്ന സാക്ഷാത്കാരം; കെ ഫോൺ യാഥാർത്ഥ്യമാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News