കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

V D SATHEESAN

കെ ഫോൺ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്ധതിയെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് വിധി.ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ശ്യാംകുമാർ വി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് വിധി പറയുന്നത്.

ALSO READ: ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: മമതാ ബാനര്‍ജിയുമായി ഒരു പൊതുവേദിയും പങ്കിടില്ലെന്ന് ഗവര്‍ണര്‍ ആനന്ദ ബോസ്

വി ഡി സതീശന് പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ എന്ന് വാദത്തിനിടെ കോടതി വിമർശിച്ചിരുന്നു. ലോകായുക്തക്ക് എതിരായ ഹർജിയിലെ പരാമർശങ്ങൾ കോടതിയുടെ വിമർശനത്തെ തുടർന്ന് പ്രതിപക്ഷ നേതാവിന് പിൻവലിക്കേണ്ടി വന്നു.

ALSO READ: സൂപ്പർ ലീഗ് കേരള: രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് മുതൽ

കരാറിന് പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ വാദം.  2018 ലെ കരാർ ഇപ്പോൾ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമർശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയിൽ നിന്നുയർന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News