പുറത്തിറങ്ങി വർഷങ്ങൾ കടന്നുപോയിട്ടും ഇന്നും ചർച്ചയാകുന്ന ഒരു ചിത്രം, പഞ്ചവടിപ്പാലത്തെ കുറിച്ച് കെ ജി ജോർജ്

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് കെ ജി ജോർജിന്റെ പഞ്ചവടിപ്പാലം. പുറത്തിറങ്ങി വർഷങ്ങൾ കടന്നുപോയിട്ടും നിലനിൽക്കുന്ന കാലഘട്ടത്തിൽ വരെ ആ ചിത്രത്തിന്റെ ആശയത്തിന് പ്രാധാന്യമുണ്ട്. ആ സിനിമയൊക്കെ നമ്മുടെ നടീനടന്മാർ കണ്ടുപഠിക്കേണ്ട സിനിമകളാണെന്നാണ് ചിത്രത്തിന്റെ സംവിധായകൻ തന്നെ പറഞ്ഞത്. എങ്ങനെയാണ് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന് അത് കണ്ട് പഠിക്കണമെന്നും, ഏറ്റവും കൂടുതൽ ആളുകൾ കണ്ട തന്റെ സിനിമയും പഞ്ചവടിപ്പാലമാണെന്നും കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ ജി ജോർജ് പറഞ്ഞിരുന്നു.

ALSO READ: ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

കെ ജി ജോർജ് പറഞ്ഞത്

പഞ്ചവടിപ്പാലം എന്നത് പൊളിറ്റിക്കല്‍ സറ്റെയര്‍ ആയിട്ട് തന്നെയാണ് ചെയ്തത്. എന്റെ സിനിമകള്‍ നോക്കിക്കഴിഞ്ഞാല്‍ ഞാന്‍ ഒരു വിഷയവും ആവര്‍ത്തിക്കാറില്ല. യവനിക നാടകത്തെ കുറിച്ചാണ്. ലേഖയുടെ മരണം സിനിമയെക്കുറിച്ചാണ്. ആദാമിന്റെ വാരിയെല്ല് പെണ്ണുങ്ങളെ പറ്റി എന്നിങ്ങനെ ഓരോന്നിനും ഓരോ പശ്ചാത്തലം നല്‍കും. അത്തരത്തില്‍ ഒരു ആക്ഷേപഹാസ്യം ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. ഞാന്‍ ചെറുപ്പം മുതല്‍ വായിച്ചിരുന്ന ആളാണ് വേളൂര്‍ കൃഷ്ണന്‍കുട്ടി. അദ്ദേഹത്തിന്റെ പാലം അപകടത്തില്‍ എന്ന കഥ വായിച്ചിട്ടുണ്ട്. ആ കഥ വെച്ചിട്ട് ഒരു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുകയും അതിലേക്ക് വളരെ താത്പര്യത്തോടെ പ്രൊഡ്യൂസര്‍ ഗാന്ധിമതി ബാലന്‍ എത്തുകയായിരുന്നു. അതിന് വേണ്ടി എന്തും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. കോട്ടയത്ത് അതിനുവേണ്ടി വലിയ പാലം തന്നെ ഞങ്ങള്‍ നിര്‍മിച്ചു. വളരെ ഭംഗിയായിട്ടാണ് അഭിനേതാക്കള്‍ പ്രകടനം കാഴ്ചവെച്ചത്. നമ്മുടെ അഭിനേതാക്കള്‍ കണ്ടുപഠിക്കേണ്ട അഭിനയമാണ് ചിത്രത്തിലെ പല പ്രകടനങ്ങളും,

ALSO READ: ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ്‌ അന്വേഷണം

ആ സിനിമയൊക്കെ നമ്മുടെ നടീനടന്മാർ കണ്ടുപഠിക്കേണ്ട സിനിമകളാണ്. എങ്ങനെയാണ് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന് അത് കണ്ട് പഠിക്കണം. ഏറ്റവും കൂടുതൽ ആളുകൾ കണ്ട എന്റെ സിനിമയും പഞ്ചവടിപ്പാലം ആണ്. എപ്പോൾ ടിവിയിൽ വന്നാലും ആളുകൾ അത് കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News