കെ ജെ ബേബിയുടെ വിയോഗത്തിൽ അനുശോചിച്ച് പുരോഗമന കലാസാഹിത്യ സംഘം

K J BABY

സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ജെ ബേബിയുടെ വിയോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.

ALSO READ: ‘എന്നെ കാണുമ്പോള്‍ മാറില്‍ കയറിപ്പിടിക്കും, അതായിരുന്നു ചേട്ടന്മാരുടെ തമാശ’; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടര്‍

അടിത്തട്ടിലുള്ള മനുഷ്യർക്കു വേണ്ടിയുള്ള ജീവിതവും എഴുത്തു മായിരുന്നു കെ ജെ ബേബിയുടെത് എന്നും അത്
മൗലികവും, സാമൂഹ്യപ്രതിബദ്ധതയുടെ സൗന്ദര്യം നിറഞ്ഞതുമായിരുന്നു എന്നും അവർ പറഞ്ഞു.

ALSO READ: ഇനി ഇവിയിൽ ചീറിപ്പായാം: ബജാജ് ചേതക് ബ്ലൂ 3202 ഇന്ത്യയിൽ അവതരിപ്പിച്ചു

മലയാളത്തിലെ കലയുടെയും, സാഹിത്യത്തിൻ്റെയും ചരിത്രത്തിൽ അദ്ദേഹത്തിന് സവിശേഷ സ്ഥാനമുണ്ട്.കനവിലൂടെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ ബദൽ പഠന രീതി കെ ജെ ബേബി മലയാളി സമൂഹത്തിൽമുന്നോട്ടു വെച്ചുവെന്നും സർഗാത്മകത നിറഞ്ഞവിദ്യാഭ്യാസമായിരുന്നു അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും സംഘം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ALSO READ: ചാർജ് ചെയ്യുമ്പോൾ സ്മാർട്ഫോൺ ചൂടാകുന്നുണ്ടോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ…

ഇന്ന് രാവിലെ ആയിരുന്നു കനവ് ബദല്‍ സ്‌കൂളിന്റെ സ്ഥാപകനും എഴുത്തുകാരനുമായ കനവ് ബേബി എന്ന കെ.ജെ ബേബി അന്തരിച്ചത്. നാടുഗദ്ദിക , മാവേലിമന്റം , ബെസ്പൂര്‍ക്കന എന്നിവ സാഹിത്യകൃതികളാണ്. മാവേലിമന്ദം 1994-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. നാടുഗദ്ദിക എന്ന ഗ്രാമീണ നാടകത്തിലെ സമഗ്രസംഭാവനയ്ക്കും നാടകരചനയ്ക്കും അദ്ദേഹത്തിന് ഭാരത് ഭവന്‍ അവാര്‍ഡ് ലഭിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here