നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം, ഇത് മനസിലാക്കാതെ പോയാൽ ദുഖിക്കേണ്ടി വരും: കെ ജെ ജേക്കബ്

നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്‌ഷ്യമെന്ന് കെ ജെ ജേക്കബ്. ആ അനുഭവം കാട്ടി മറ്റുള്ളവരെ കേന്ദ്രസർക്കാർ നിശ്ശബ്ദരാക്കുക ആണെന്നും കുറ്റം ചെയ്തവരെ കണ്ടെത്തി നിയമാനുസരണം ശിക്ഷിക്കുകയല്ല എന്നും കെ ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന പരിപാടിയാണിത്. ഈ പാറ്റേൺ മനസിലാക്കാതെ പോയാൽ നമ്മൾ ദുഖിക്കേണ്ടി വരും എന്നും കെ ജെ ജേക്കബ്  പറഞ്ഞു .പ്രബിർ പുർകായസ്ഥയെ ജയിൽ മോചിതനാക്കിയ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കെ ജെ ജേക്കബിന്റെ പോസ്റ്റ്.

also read: ‘അറസ്റ്റും റിമാൻഡും നിയമവിരുദ്ധം’, ജാമ്യം ലഭിച്ച പ്രബീർ പുരകായസ്ത ജയിൽ നിന്ന് പുറത്തേക്ക്; അഭിവാദ്യങ്ങളുമായി വരവേൽപ്പ്

കൂടാതെ നക്സൽ ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്തു നാലുകൊല്ലം ജയിലിലിട്ട ഗൗതം നവ്‌ലാഖയുടെ ജാമ്യം സ്‌ഥിരപ്പെടുത്തിയ സുപ്രീകോടതിയുടെ ഉത്തരവും കെജ്‌രിവാളിന്റെ ഇടക്കാലജാമ്യവും ആപ് എംപി സംജ്ഞയ് സിങ്ങിന്റെ ജാമ്യവും മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പത്തു കൊല്ലത്തോളമായി അറസ്റ്റിലായിരുന്ന ദൽഹി സർവ്വകലാശാല പ്രൊഫസർ സായിബാബയെ വെറുതെവിട്ടതുമെല്ലാം കെ ജെ ജേക്കബ് തന്റെ പോസ്റ്റിൽ പരാമർശിച്ചു.

ഭീകരന്മാരെയും മയക്കുമരുന്ന് കച്ചവടക്കാരെയും പിടിക്കാനുള്ള നിയമങ്ങൾ കേന്ദ്ര സർക്കാർ അവർക്കെതിരെ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക പ്രവർത്തകരെയും ജയിലിലടയ്ക്കാൻ ദുരുപയോഗിക്കുന്നു എന്നാണ് ജേക്കബ് കുറിച്ചത്. പൗരന്മാർക്കുള്ള സുരക്ഷയ്ക്കായി പാർലമെന്റ് ഒരുക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്‌ഥകളും അന്വേഷണ ഏജൻസികൾ അട്ടിമറിക്കുന്നുവെന്നും താഴെ തട്ടിലുള്ള കോടതികൾ അവ അവഗണിക്കുന്നുവെന്നും കെ ജെ ജേക്കബ് പറഞ്ഞു. എന്നാൽ മേൽക്കോടതികളും സുപ്രീം കോടതിയും അതിനെതിരെ ശക്തമായ നിലപാടെടുത്തു തുടങ്ങിയിരിക്കുന്നുവെന്നാണ് കെ ജെ ജേക്കബ് വ്യക്തമാക്കിയത്.

also read: ‘വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഒരു ഹിന്ദു ഉണര്‍വ് ഉണ്ടായത്, ഗ്യാൻവാപിയിൽ ക്ഷേത്രം നിർമിക്കും’, വാ വിട്ട വാക്കല്ല വർഗീയത തന്നെ തുപ്പി ഹിമന്ത ബിശ്വ ശര്‍മ

കെ ജെ ജേക്കബിന്റെ പോസ്റ്റ്

ന്യൂസ് ക്ലിക് എഡിറ്റർ പ്രോബിർ പുർകായസ്ഥയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അദ്ദേഹത്തെ ഉടൻ ജയിൽ മോചിതനാക്കാൻ ഇന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
എൽഗാർ പരിഷദ് ഭീമൻ കോറിഗാവ് കേസിൽ നക്സൽ ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്തു നാലുകൊല്ലം ജയിലിലിട്ട ഗൗതം നവ്‌ലാഖയുടെ ജാമ്യം സ്‌ഥിരപ്പെടുത്തി ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഒന്നരവർഷമായി അന്വേഷിക്കുന്ന കേസിൽ ഇരുപത്തൊന്നു ദിവസം കെജ്‌രിവാൾ പുറത്തുനിന്നാൽ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല എന്ന നിലപാടെടുത്താണ് തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം നൽകിയത്.
ആറു മാസം ജയിലിട്ടിട്ടും ഒരു തെളിവും ഇല്ല എന്ന് കണ്ടു ഈ ഡി യെ വിരട്ടിയാണ് ആപ് എം പി സംജ്ഞയ് സിങ്ങിന് സുപ്രീം കോടതി കഴിഞ്ഞമാസം ജാമ്യം അനുവദിച്ചത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചു പത്തു കൊല്ലത്തോളമായി അറസ്റ്റിലായിരുന്ന ദൽഹി അർവ്വകലാശാല പ്രൊഫസറും അംഗപരിമിതനുമായ പ്രൊഫ ജി എൻ സായിബാബയെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് രണ്ടുമൂന്നുമാസം മുൻപ് വെറുതെ വിട്ടു. നിയമവിരുദ്ധമായാണ് അദ്ദേഹത്തിൻറെ വിചാരണ നടത്തിയത് എന്നും, എന്നിട്ടും അദ്ദേഹം നിരപരാധിയാണ് എന്നും കണ്ടാണ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്. ഒരുതരം ഇരട്ട വിടുതൽ.
***
ഇതിന്റെയൊക്കെ പാറ്റേൺ ഒന്നാണ്:
ഭീകരന്മാരെയും മയക്കുമരുന്ന് കച്ചവടക്കാരെയും പിടിക്കാനുള്ള നിയമങ്ങൾ കേന്ദ്ര സർക്കാർ അവർക്കെതിരെ നിൽക്കുന്ന രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക പ്രവർത്തകരെയും ജയിലിലടയ്ക്കാൻ ദുരുപയോഗിക്കുന്നു.
ആ നിയമങ്ങളിൽ പൗരന്മാർക്കുള്ള സുരക്ഷയ്ക്കായി പാർലമെന്റ് ഒരുക്കിയിട്ടുള്ള നിബന്ധനകളും വ്യവസ്‌ഥകളും അന്വേഷണ ഏജൻസികൾ അട്ടിമറിക്കുന്നു; താഴെ തട്ടിലുള്ള കോടതികൾ അവ അവഗണിക്കുന്നു; മേൽക്കോടതികളും സുപ്രീം കോടതിയും അതിനെതിരെ ശക്തമായ നിലപാടെടുത്തു തുടങ്ങിയിരിക്കുന്നു.
കുറ്റം ചെയ്തവരെ കണ്ടെത്തി നിയമാനുസരണം ശിക്ഷിക്കുകയല്ല കേന്ദ്രസർക്കാറിന്റെ ലക്‌ഷ്യം; നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുക; ആ അനുഭവം കാട്ടി മറ്റുള്ളവരെ നിശ്ശബ്ദരാക്കുക.
ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന പരിപാടിയാണിത്. ഈ പാറ്റേൺ മനസിലാക്കാതെ പോയാൽ നമ്മൾ ദുഖിക്കേണ്ടി വരും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News