കേരളത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ; രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി കെ ജെ ജേക്കബ്

വീണ ജോർജിന് കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച ട്വീറ്റിനെതിരെ വിമർശനം ഉയർത്തി കെ ജെ ജേക്കബ്. കളമശ്ശേരിയിൽ സ്ഫോടനമുണ്ടായപ്പോഴും രാജീവ് ചന്ദ്രശേഖർ ഇങ്ങിനെയെന്തോ ഒരു ചിന്ത പങ്കുവച്ചത് എന്നും ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ ആണെന്നുമാണ് രാജീവ് ചന്ദ്രശേഖർ പങ്കുവെച്ചത്. കേരളത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റിനെതിരെ കെ ജെ ജേക്കബ് ഉന്നയിച്ച വിമർശനം.

“കുവൈറ്റിലെ പോലുള്ള ദുരന്തങ്ങൾ സിപിഎമ്മിന് കാഴ്ച കാണാനുള്ള അവസരങ്ങളല്ല. ഇത്തരം എല്ലാ ദുരന്തങ്ങളിലും മോദി സർക്കാർ അതിവേഗം പ്രതികരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കേരളത്തിലേക്ക് തിരിച്ചയക്കുന്നു എന്നാണ് കേരള സർക്കാരിനെ വിമർശിച്ച് കൊണ്ട് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തത്.

also read: ‘ആർഎസ്എസ്-ബിജെപി ബന്ധം പുകഞ്ഞു നീറുന്നു’, ഈ വിജയം നീർക്കുമിളയ്ക്ക് സമാനം, സാധാരണക്കാരന്റെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല: ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം

കെ ജെ ജേക്കബിന്റെ പോസ്റ്റ്

വെൽ സെഡ് രാജീവ്ജി.
കളമശ്ശേരിയിൽ സ്ഫോടനമുണ്ടായപ്പോഴും അങ്ങ് ഇങ്ങിനെയെന്തോ ഒരു ചിന്ത പങ്കുവച്ചിരുന്നു.
ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ.
കേരളത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News