എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. ഏറ്റവും നല്ല വായനക്കാരനാണ് ഏറ്റവും നല്ല പത്രാധിപർ എന്ന് പഠിപ്പിച്ചുതന്നുവെന്നാണ് കെ ജെ ജേക്കബ് പങ്കുവെച്ച അനുശോചന പോസ്റ്റിൽ കുറിച്ചത്.
അധികാര ഘടനയുടെ ഭാരംകൊണ്ടു മനുഷ്യർ ചതഞ്ഞരഞ്ഞുപോകുന്ന നാലുകെട്ടുകൾ പൊളിച്ചു കാറ്റും വെളിച്ചവും കടക്കുന്ന കൊച്ചുവീടുണ്ടാക്കണമെന്നു മലയാളിയോട് പറഞ്ഞുകൊണ്ടാണ് അയാൾ വരവറിയിച്ചത്. പോകും വരെ കാലത്തിനൊപ്പം നടന്നു, ഒപ്പം നാടിനെ കൈപിടിച്ച് നടത്തിച്ചു. നല്ലതു ചൂണ്ടിക്കാണിച്ചു; അല്ലാത്തതും. ചിന്തിക്കുകയും ചിന്തിച്ചു പറയുകയും ചെയ്തു; ഒപ്പം കഥകളും പറഞ്ഞു. അതൊക്കെ പണിക്കുറ തീർത്തു കൊതിപ്പിക്കുന്ന ഭംഗിയിൽത്തന്നെ പറഞ്ഞു, ഭാഷയുടെ പെരുന്തച്ചൻ എന്നാണ് കെ ജെ ജേക്കബിന്റെ പോസ്റ്റ്.
കെ ജെ ജേക്കബിന്റെ പോസ്റ്റ്
അധികാരഘടനയുടെ ഭാരംകൊണ്ടു മനുഷ്യർ ചതഞ്ഞരഞ്ഞുപോകുന്ന നാലുകെട്ടുകൾ പൊളിച്ചു കാറ്റും വെളിച്ചവും കടക്കുന്ന കൊച്ചുവീടുണ്ടാക്കണമെന്നു മലയാളിയോട് പറഞ്ഞുകൊണ്ടാണ് അയാൾ വരവറിയിച്ചത്.
പോകുംവരെ കാലത്തിനൊപ്പം നടന്നു, ഒപ്പം നാടിനെ കൈപിടിച്ച് നടത്തിച്ചു. നല്ലതു ചൂണ്ടിക്കാണിച്ചു; അല്ലാത്തതും.
ചിന്തിക്കുകയും ചിന്തിച്ചു പറയുകയും ചെയ്തു; ഒപ്പം കഥകളും പറഞ്ഞു. അതൊക്കെ പണിക്കുറ തീർത്തു കൊതിപ്പിക്കുന്ന ഭംഗിയിൽത്തന്നെ പറഞ്ഞു, ഭാഷയുടെ പെരുന്തച്ചൻ.
ഏറ്റവും നല്ല വായനക്കാരനാണ് ഏറ്റവും നല്ല പത്രാധിപർ എന്ന് പഠിപ്പിച്ചുതന്നു. വാക്കുകൾ സൂക്ഷിച്ചുപയോഗിച്ചു, മൗനം കൊണ്ടും സംവദിച്ചു.
സാർത്ഥകമായ ജീവിതം.
വിട, എം ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here