‘അവിടെയൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു, തകർത്തത് നിയമവാഴ്ചയുടെ ലംഘനം’; അയോധ്യ സുപ്രീംകോടതി വിധി ഓർമിപ്പിച്ച് കെ ജെ ജേക്കബ്

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അയോധ്യ പ്രതിഷ്ഠാചടങ്ങിനെ കുറിച്ച് ഗായിക കെ എസ് ചിത്ര പറഞ്ഞ പരാമര്‍ശത്തിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ശ്രദ്ധനേടുകയാണ്. “ലോകാ സമസ്താ സുഖിനോ ഭവന്തു, ആവട്ട്” എന്ന തലക്കെട്ടോടുകൂടി ബാബറി മസ്ജിദിനെ കുറിച്ചാണ് കെ ജെ ജേക്കബ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

1992 ഡിസംബർ 6-വരെ അവിടെ ഒരു മുസ്ലിം പള്ളിയുടെ നിർമ്മിതി ഉണ്ടായിരുന്നു എന്നത് തർക്കമറ്റ വസ്തുതയാണെന്നും 1949 ഡിസംബർ വരെ അവിടെ നമാസ് നടന്നിരുന്നുവെന്നും പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോടതിയുത്തരവിനും കോടതിയ്ക്ക് നൽകിയ ഉറപ്പിനും വിരുദ്ധമായാണ് 1992 ൽ മുസ്ലിം പള്ളി തകർത്തതെന്നും ഇദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. പള്ളി തകർത്തതും ഒരു ഇസ്ലാമിക നിർമ്മിതി ഇല്ലാതാക്കിയതും നിയമവാഴ്ചയുടെ അതിനീചമായ ലംഘനമാണ് എന്നും സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി കെ ജെ ജേക്കബ് വ്യക്തമാക്കി.

ശ്രുതിമാറി മീട്ടിത്തുടങ്ങിയ വാനമ്പാടിയ്ക്കും ഇനി മീട്ടാനിരിക്കുന്നവർക്കും അറിയില്ലെങ്കിൽ അറിയിക്കുന്നു, ഓർമ്മയില്ലെങ്കിൽ ഓർമ്മിപ്പിക്കുന്നു. ഇല്ലെങ്കിൽ നമ്മൾ മറന്നുപോകും എന്നാണ് കെ ജെ ജേക്കബ് വിവാദ പരാമർശത്തെ ചൂണ്ടിക്കാട്ടി കുറിച്ചിരിക്കുന്നത്.

ALSO READ: പൊങ്കല്‍ ആഘോഷ നിറവില്‍ കേരള- തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങള്‍

കെ ജെ ജേക്കബിന്റെ ഫേസ്ബുക് പോസ്റ്റ്

“ലോകാ സമസ്താ സുഖിനോ ഭവന്തു.”
ആവട്ട്.
***
“1992 ഡിസംബർ 6-വരെ അവിടെ ഒരു മുസ്ലിം പള്ളിയുടെ നിർമ്മിതി ഉണ്ടായിരുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ഇസ്ലാമിക നിയമങ്ങൾ പ്രകാരമല്ല ആ പള്ളി ഉണ്ടായിരുന്നത് എന്ന വാദം തള്ളിയിരിക്കുന്നു. തെളിവുപ്രകാരം ആ പള്ളി മുസ്ലിങ്ങൾ ഉപേക്ഷിച്ചിരുന്നില്ല; 1949 ഡിസംബർ വരെ അവിടെ നമാസ് നടന്നിരുന്നു; അവസാനം നമാസ് നടന്നത് 1949 ഡിസംബർ 16 നു ആണ്. (അവിടെയുണ്ടായിരുന്ന) മുസ്ലിം പള്ളിയ്ക്ക് 1934-ൽ ഉണ്ടാക്കിയ കേടുപാടുകൾ, മുസ്ലിങ്ങളെ അവിടെനിന്നു പുറത്താക്കുന്നതിലേക്കു നയിച്ച 1949-ലെ പള്ളി അശുദ്ധമാക്കൽ, അവസാനം 1992 ഡിസംബർ ആറിന് അത് നശിപ്പിച്ചത് എന്നിവ നിയമവാഴ്ചയുടെ ഗുരുതരമായ ലംഘനമാണ്.”
+
“1992 ഡിസംബർ 6-ന് മുസ്ലിം പള്ളി നിന്ന മന്ദിരം തകർക്കപ്പെടുകയും മുസ്ലിം പള്ളി നശിപ്പിക്കപ്പെടുകയും ചെയ്തു. തൽസ്‌ഥിതി നിലനിർത്താനുള്ള കോടതിയുത്തരവിനും കോടതിയ്ക്ക് നൽകിയ ഉറപ്പിനും വിരുദ്ധമായാണ് മുസ്ലിം പള്ളി തകർത്തത്. പള്ളി തകർത്തതും ഒരു ഇസ്ലാമിക നിർമ്മിതി ഇല്ലാതാക്കിയതും നിയമവാഴ്ചയുടെ അതിനീചമായ ലംഘനമാണ്. (egregious violation of the rule of law).”
ചുരുക്കത്തിൽ,
അവിടെയൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു; അത് “ആരോ” തകർത്തു. അത് നിയമവാഴ്ചയുടെ ലംഘനമാണ്.
***
ഞാൻ പറഞ്ഞതല്ല.
നിങ്ങൾ പറഞ്ഞ ആ സുപ്രീം കോടതി വിധിയില്ലേ, അതേ സുപ്രീം കോടതി വിധിയിൽനിന്നാണ്.
ശ്രുതിമാറി മീട്ടിത്തുടങ്ങിയ വാനമ്പാടിയ്ക്കും ഇനി മീട്ടാനിരിക്കുന്നവർക്കും അറിയില്ലെങ്കിൽ അറിയിക്കുന്നു;
ഓർമ്മയില്ലെങ്കിൽ ഓർമ്മിപ്പിക്കുന്നു.
ഇല്ലെങ്കിൽ നമ്മൾ മറന്നുപോകും.
Lest we forget.
***
ഇനി ഒരിക്കൽക്കൂടി പാടൂ.
“Egregious violation of the rule of law.”
മലയാളത്തിൽ?
ലോകാ സമസ്താ സുഖിനോ ഭവന്തു.
അങ്ങിനെയാവട്ടെ.
ആവട്ടെ.

ALSO READ: ഫയര്‍ ഡാന്‍സ് പാളി; നിലമ്പൂരില്‍ യുവാവിന് പൊള്ളലേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News