ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയായി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തെ കാണുന്നുവെന്നു കെ ജയകുമാർ. എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും ആഹ്ലാദകരമായ ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിൽ നിന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന്റെ പിംങ്ഗള കേശിനി എന്ന കവിത സമാഹാരത്തിനു ആണ് പുരസ്കാരം. വിവിധ കൃതികൾക്കായി 21 ഭാഷകൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിച്ചത്.
also read: കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
മലയാള ഭാഷയിൽ നിന്ന് മാത്രം 9 വ്യത്യസ്ത കൃതികളാണ് പുരസ്കാര ജൂറിക്ക് മുമ്പിൽ എത്തിയിരുന്നത്. മൂന്നംഘ ജൂറിയുടെ പ്രത്യേക പരാമർശവും സാഹിത്യ സംഭാവനയും കണക്കിലെടുത്താണ് കവിത സമാഹാരത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള സര്‍വകലാളാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ കവി, ചലച്ചിത്ര ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. 1952 ഒക്ടോബര്‍ ആറിന് സിനിമാ സംവിധായകനായ എം കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്.
1978ല്‍ ഐഎഎസ് നേടിയ അദ്ദേഹം കോഴിക്കോട് ജില്ല കളക്ടര്‍, വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി തുടങ്ങിയ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here