വയനാട്ടിലെ കര്‍ഷക ആത്മഹത്യ; കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍, എബ്രഹാം കസ്റ്റഡിയില്‍

വയനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പുല്‍പ്പളളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍. ഭരണസമിതി അംഗമായിരുന്ന തന്റെ വ്യാജ ഒപ്പിട്ടാണ് ആത്മഹത്യ ചെയ്ത കര്‍ഷകന് ലോണ്‍ നല്‍കിയതെന്ന് മുന്‍ ഡയറക്ടര്‍ പി എസ് കുര്യന്‍ പറഞ്ഞു.

കെ പി സി സിക്ക് പരാതി നല്‍കിയെങ്കിലും എബ്രഹാമിന് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു എന്നും പി എസ് കുര്യന്‍ കുറ്റപ്പെടുത്തി. ബാങ്ക് മുന്‍ പ്രസിന്റും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാം,മുന്‍ ബാങ്ക് സെക്രട്ടറി രമ ദേവി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് വായ്പാ തട്ടിപ്പെന്നും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഡിസിസി പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് തട്ടിപ്പ് നടന്നതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

കര്‍ഷരെ വഞ്ചിച്ച് ബാങ്കിലൂടെ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ നേതാക്കളെ സംരക്ഷിക്കുകയും ഉന്നതപദവികള്‍ നല്‍കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. രാജേന്ദ്രന്റെ മരണത്തിനുത്തരവാദികളായ കോണ്‍ഗ്രസ് നേതക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. രാജേന്ദ്രന്റെ കുടുംബത്തിന്റെയും തട്ടിപ്പിനിരയായ മറ്റുകര്‍ഷകരുടെയും ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ക്രമക്കേട് നടത്തിയ എട്ടരക്കോടി രൂപ തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും സിപിഐഎം വ്യക്തമാക്കി.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ തട്ടിപ്പിന്റെ ഇരയായിരുന്നു വയനാട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രാജേന്ദ്രൻ.പുൽപ്പള്ളി സഹകരണ ബാങ്കിൽ ഈട്‌ വെച്ച രേഖകൾ പ്രകാരം ആവശ്യപ്പെട്ട തുകയിൽ കൂടുതൽ അനുവദിക്കുകയും തട്ടിയെടുക്കുകയുമായിരുന്നു നേതാക്കൾ.ജപ്തി നടപടികൾ വന്നപ്പോഴാണ്‌ ഈ വിവരം വായ്പയെടുത്തവർ അറിയുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News