അയോധ്യ ദ ഡാര്‍ക്ക് നൈറ്റ് എന്ന പുസ്തകത്തിലൂടെ മലയാളിയും ആലപ്പുഴക്കാരനുമായ കെ കെ നായര്‍ എന്ന വ്യക്തിയും അയോധ്യ രാമക്ഷേത്രവുമായുള്ള ബന്ധവും ചില ഗൂഢാലോചനകളും പുറത്തുവന്നു. ബാബ്‌രി മസ്ജിദില്‍ വിഗ്രഹം കടത്തിയതിന് ഒത്താശ ചെയ്തത് കൂടാതെ വിഗ്രഹം കൊണ്ടുവച്ച മുറിയില്‍ പൂജ നടത്താനും അനുവാദം നല്‍കിയ കെ കെ നായര്‍ അന്നത്തെ ഫൈസാബാദ്, ഇന്നത്തെ അയാധ്യയിലെയിലെ ഡെപ്യൂട്ടി കമ്മീഷണറും ജില്ലാ മജിസ്‌ട്രേറ്റുമായിരുന്നു. കുട്ടനാട് കൈനകരി കണ്ടംകളത്തില്‍ ശങ്കരപ്പണിക്കരുടെയും പാര്‍വതിയമ്മയുടെയും മകനാണ് കൃഷ്ണകുമാര്‍ കരുണാകരന്‍ നായര്‍ എന്ന കെ കെ നായര്‍.
ALSO READ: ക്ഷേത്രപ്രവേശനത്തിന് എത്തിയ രാഹുല്‍ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്
1949 ഡിസംബര്‍ 23ന് പുലര്‍ച്ചെയാണ് വിഗ്രഹം കടത്തിയതെന്ന് അയോധ്യ ദ ഡാര്‍ക്ക് നൈറ്റ് എന്ന പുസ്തകം പറയുന്നു. കൃഷ്ണ ഝാ, ധീരേന്ദ്ര ജാ എന്നിവര്‍ രചിച്ച പുസ്തകത്തില്‍ പള്ളിയുടെ താഴികക്കുടത്തിനു താഴെ വിഗ്രഹം സ്ഥാപിച്ചെന്ന് ഇതുകടത്തിയയാള്‍ രചയിതാക്കളോട് തുറന്നുപറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല ആനന്ദ് പട്വര്‍ധന്റെ രാം കേ നാം ഡോക്യുമെന്ററിയിലും ഇതിനുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നു. ദൈവം പ്രത്യക്ഷപ്പെട്ട് തന്നോട് വിഗ്രഹം കടത്താന്‍ പറഞ്ഞെന്ന് കടത്തിയവരില്‍ ഒരാളായ പൂജാരി മഹന്ത് രാം സേവക് മഹാരാജ് ശാസ്ത്രി അതില്‍ പറയുന്നു. സംഭവം കേസായപ്പോള്‍ തങ്ങളെ വിട്ടയ്ക്കാന്‍ കെ കെ നായര്‍ ഉത്തരവിട്ടെന്ന് മഹന്ത് വെളിപ്പെടുത്തുന്നുണ്ട്. ജുമാ നിസ്‌കാരത്തിന് പള്ളിയിലെത്തിയവരെ തിരിച്ചയച്ച ചരിത്രവുമുണ്ട് കെ കെ നായര്‍ക്ക്. ഈ വെള്ളിയാഴ്ച നിങ്ങള്‍ മറ്റെവിടെയെങ്കിലും നമസ്‌കരിക്കൂ അടുത്ത വെള്ളിയാഴ്ച ഇവിടെ നടത്താം എന്നായിരുന്നു ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. ഇക്കാര്യം അന്നത്തെ ഇമാമും മകനും പറയുന്നതും ഡോക്യുമെന്ററിയിലുണ്ട്.
വിഗ്രഹം സരയൂനദിയില്‍ സരയുവില്‍ എറിയാനും മസ്ജിദിനുള്ളിലെ സന്യാസിമാരെ പുറത്താക്കാനുള്ള ഉത്തരവും കെ കെ നായര്‍ തയ്യാറായില്ല. എന്നാല്‍ ജോലി തന്നെ ഉപേക്ഷിച്ച് കെ കെ നായര്‍ അഭിഭാഷകനായി. ഭാര്യ യുപി സ്വദേശിനി ശകുന്തള നായരും ജനസംഘം ടിക്കറ്റില്‍ പിന്നീട് നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചു. ഇന്ന് കെ കെ നായരുടെ ശില്‍പ്പവും ചിത്രവുമുള്ള മുറിയും പുതിയ ക്ഷേത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്നത് മറ്റൊരു വസ്തുത.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here