‘വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല; വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ചചെയ്യാം’; ചാണ്ടി ഉമ്മന് കെ കെ രാഗേഷിന്റെ മറുപടി

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് മറുപടിയുമായി മുന്‍ രാജ്യസഭാംഗവും സിപിഐഎം സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ കെ കെ രാഗേഷ്. വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ലെന്ന് കെ കെ രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്ന കണ്ണൂരിനെയാണ് പുതുപ്പള്ളിയിലെ ഒരു സ്ഥാനാര്‍ത്ഥി വെല്ലുവിളിക്കുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല. എന്നാല്‍ ഇവിടെ കണ്ണൂരിനെതിരെ ഒരു വെല്ലുവിളി ഉണ്ടായിരിക്കുന്നു. സാധാരണ നിലയില്‍ ഒരു ആവശ്യവും ഇല്ലാത്ത വെല്ലുവിളിയാണ് അത്.

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കണ്ണൂരിലെ വികസനം അല്ല പുതുപ്പള്ളി മണ്ഡലത്തിലെ വികസനമാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് കിടക്കുന്ന കണ്ണൂരിനെയാണ് പുതുപ്പള്ളിയിലെ ഒരു സ്ഥാനാര്‍ത്ഥി വെല്ലുവിളിക്കുന്നത്.

ആ വെല്ലുവിളി എന്തിനുവേണ്ടിയാണ് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കട്ടെ. ണ്ണൂര്‍ സന്ദര്‍ശിക്കാത്തത് കൊണ്ടാകണം അദ്ദേഹത്തിന് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലായിട്ടുണ്ടാവില്ല. കണ്ണൂര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആണ് മുണ്ടേരിയിലേത്.
ആ സ്‌കൂള്‍ എങ്ങനെയാണ് എന്ന് ബഹുമാനപ്പെട്ട സ്ഥാനാര്‍ത്ഥി ഒന്ന് കാണുക. ഇത് ഒരു സ്‌കൂള്‍ മാത്രം ആണ്. സ്‌കൂളുകളും റോഡുകളും പാലങ്ങളും ആശുപത്രികളും അങ്ങനെ അങ്ങനെ നിരവധി സ്ഥാപനങ്ങളും വേറെയുണ്ട്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും വികസനവും ആണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് അദ്ദേഹത്തിന് തോന്നിയത് നല്ല കാര്യം.
ചര്‍ച്ച ആ വഴിക്ക് ആകട്ടെ.

ഇത് അങ്ങോട്ടുള്ള വെല്ലുവിളി ആയിട്ട് കണക്കാക്കേണ്ടതില്ല. നമുക്ക് വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ച ചെയ്യാം. കണ്ണൂരിലെ മണ്ഡലങ്ങള്‍ മാത്രമാക്കരുത് – കേരളത്തിലെ 140 മണ്ഡലങ്ങളിലും കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് പരിശോധിക്കാം. പുതുപ്പള്ളിയില്‍ 53 വര്‍ഷങ്ങള്‍ പിന്നിട്ടതില്‍ അവസാനത്തെ ഏഴ് വര്‍ഷവും അതിനു മുന്‍പുള്ള ദീര്‍ഘമായ നാലര പതിറ്റാണ്ട് കാലവും തമ്മില്‍ താരതമ്യം ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News