അഭിമാന നേട്ടങ്ങളുമായി മുന്നേറുന്ന കെല്‍ട്രോണിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ആ ദൗത്യത്തില്‍ പരാജയപ്പെടും: കെ കെ രാഗേഷ്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇലക്ട്രോണിക് ഇക്കോ സിസ്റ്റം’ കേരളത്തില്‍ നടപ്പാക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലുള്ള കെല്‍ട്രോണിന് ഈ വര്‍ഷം 50 വയസ്സുതികയുകയാണെന്ന് കെ കെ രാഗേഷ്. 2023 കെല്‍ട്രോണിനെ സംബന്ധിച്ച് അഭിമാന നേട്ടങ്ങളുടേതുകൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Also Read : കേരളത്തിന് എയിംസ്; അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി പ്രൊഫ.കെ.വി തോമസ്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

രാജ്യത്താദ്യമായി ഇലക്ട്രോണിക്സ് മേഖലയിൽ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ. എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപിത നയമായ ‘ഇലക്ട്രോണിക് ഇക്കോ സിസ്റ്റം’ കേരളത്തിൽ നടപ്പാക്കാനുള്ള ഊർജ്ജിത ശ്രമങ്ങളിലുള്ള കെൽട്രോണിന് ഈ വർഷം 50 വയസ്സുതികയുകയാണ്. 2023 കെൽട്രോണിനെ സംബന്ധിച്ച് അഭിമാന നേട്ടങ്ങളുടേതുകൂടിയാണ്.

മേയ് അവസാനവാരം ശ്രീഹരിക്കോട്ടയിൽ വെച്ച് ISRO വിജയകരമായി വിക്ഷേപിച്ച GSLV F12
വഴി രണ്ടാം തലമുറ നാവിഗേഷൻ സാറ്റലൈറ്റായ NVS-01 നെ ഭ്രമണപഥത്തിലെത്തിച്ച വാർത്ത ഏറെ ആവേശത്തോടെയാണ് രാജ്യം കേട്ടത്. എന്നാൽ ഈ ദൗത്യത്തിനായി ISRO യ്ക്ക് 45 ഇലക്ട്രോണിക്സ് മോഡ്യൂൾ പാക്കേജുകൾ ലഭ്യമാക്കിയത് കെൽട്രോണാണെന്നത് മുഖ്യധാരാ മാധ്യമങ്ങൾ പറയാത്ത വാർത്തയാണ്.

GSLV F12 നായുള്ള ഇലക്ട്രോണിക്സ് പാക്കേജുകളുടെ പത്ത് ശതമാനത്തോളം ഉപകരണങ്ങളും കെൽട്രോൺ നൽകിയതാണ്. സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ISRO, VSSC തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ കഴിഞ്ഞ 30 വർഷമായി കെൽട്രോണുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്.

കെൽട്രോൺ കേരളത്തിന്റെ സ്വന്തം പൊതുമേഖലാ സ്‌ഥാപനമാണ്. രാഷ്ട്രീയലക്ഷ്യങ്ങളോടെ കെൽട്രോണിനെ തകർക്കാൻ ശ്രമിക്കുന്നവർ ആ ദൗത്യത്തിൽ പരാജയപ്പെടുമെന്നുറപ്പാണ്. രാജ്യത്തിന് തന്നെ അഭിമാനമായ സ്‌ഥാപനത്തെ വളഞ്ഞിട്ടാക്രമിക്കുന്നവർക്ക് കെൽട്രോൺ നൽകിയ മറുപടിയാണ് GSLV F12 ദൗത്യത്തിലെ കെൽട്രോണിന്റെ പങ്കാളിത്തം.

Also Read : എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ തിളങ്ങി കേരളം, സര്‍വ്വകലാശാലകള്‍ക്കും കലാലയങ്ങള്‍ക്കും മികച്ച നേട്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News