ലോകത്താകെ മാധ്യമങ്ങളില്‍ വലിയതോതില്‍ വലതുപക്ഷവത്ക്കരണം നടക്കുന്നുണ്ടെന്ന് മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന. ഇന്ത്യയിലും കേരളത്തിലും അത് പ്രകടമാണെന്നും ഷാഹിന പറഞ്ഞു. പി കൃഷ്ണപിള്ള സ്മൃതി ദേശീയ സെമിനാറില്‍ ‘മാധ്യമം സംസ്‌കാരം പ്രതിരോധം ‘ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇടതുപക്ഷ ബീറ്റ് തന്നെ പലരും ഒഴിവാക്കി. കര്‍ഷക സമരത്തിന് പിന്നില്‍ ഇടതുപക്ഷമാണെന്ന് പറയാന്‍ മടിച്ച മാധ്യമങ്ങളുമുണ്ട്. ബോധപൂര്‍വം ഇടതുപക്ഷത്തെ അദൃശ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് പകരം ഫാഷന്‍, ട്രെന്‍ഡ്, വിപണി എന്നിങ്ങനെയുള്ള മേഖലകളിലാണ് മാധ്യമങ്ങളുടെ ശ്രദ്ധയെന്നും കെ കെ ഷാഹിന പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്തും തങ്ങള്‍ക്കനുകൂലമാക്കാനാണ് കേന്ദ്രനീക്കം. വാര്‍ത്തയുടെ പേരില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും മുട്ടുമടക്കി തുടങ്ങി. ഇതിനിടയിലും സത്യം വിളിച്ചുപറയാന്‍ ചില നവ മാധ്യമങ്ങള്‍ മുന്നോട്ട് വരുന്നുണ്ടെന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here