‘ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം’: കെ കെ ശൈലജ ടീച്ചർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ വിജയിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി നിർണയത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പാർലമെന്റിലെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

ALSO READ: ജനങ്ങളുടെ ആത്മവിശ്വാസമാണ് സ്ട്രാറ്റജി: എളമരം കരീം എംപി

ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നൽകാൻ കഴിയുന്ന പാർട്ടിയാണ് ഇടതുപക്ഷം. കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള എല്ലാ കാര്യങ്ങളും പാർലമെൻറിൽ പ്രതിഫലിപ്പിക്കാൻ നമ്മുക്ക് കഴിയണം. അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഇരുപത് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വടകര മണ്ഡലം സ്ഥാനാർത്ഥിയാണ് കെ കെ ശൈലജ ടീച്ചർ.

ALSO READ: ‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration