ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറില്ല; ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു: കെ കെ ശൈലജ

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. ഫേസ്ബുക്കില്‍ എന്ത് കുത്തികുറിച്ചാലും ജനങ്ങളുടെ മനസ് മാറാന്‍ പോകുന്നില്ലെന്നും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ എതിരാളികളുടെ സംസകാരത്തിന്റെ ഭാഗമാണെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് യുഡിഎഫിനെതിരെ കെ കെ ശൈലജ പരാതി നല്‍കി. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ഥാനാര്‍ത്ഥിയുടെ മെസേജുകള്‍ക്ക് അശ്ലീലഭാഷയില്‍ കമന്റിട്ട ആള്‍ക്കെതിരെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച ആള്‍ക്കെതിരെയും നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

Also Read  :കണ്ണുനീരിനെ പിടിച്ചുകെട്ടാനാകാതെ സിനിമാ പ്രേമികള്‍; ആടുജീവിതം ആദ്യ പകുതി ‘അതിഗംഭീരം’

ജനങ്ങള്‍ പ്രബുദ്ധരാണ്. എന്നെ നാട്ടിലെ ജങ്ങള്‍ക്ക് അറിയാം. ജനങ്ങളുടെ അടുത്ത് നുണ പ്രചരണം വിലപ്പോകില്ല. ഇടത് സ്ഥാനാര്‍ത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് ശൈലജ ടീച്ചര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് അധിക്ഷേപമെന്നും ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News