ഇന്ത്യയിലെ ന്യൂന പക്ഷത്തിന് ഇടത് മുന്നണിയെ വിശ്വസിക്കാമെന്ന് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ. തെരെഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണെന്നും, അവഹേളനമല്ല രാഷ്ട്രീയമെന്നും ശൈലജ ടീച്ചർ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് അവഹേളിച്ചത് വേദനയായെന്ന് പറഞ്ഞ ടീച്ചർ പൗരത്വ വിഷയം വടകരയിലും നിർണായകമാകുമെന്നും, ഭരണഘടനയും മത്തതരത്വവും സംരക്ഷിക്കാൻ തന്റെ ശബ്ദമുണ്ടാകുമെന്നും വ്യക്തമാക്കി.
‘സൈബർ ആക്രമണത്തിനെതിരെ പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ല. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കും. സൈബർ ആക്രമണത്തിൽ ജനത്തിന് പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പിൽ വില കുറഞ്ഞ പണിയൊന്നും എടുക്കേണ്ട കാര്യം എനിക്കില്ല. സോഷ്യൽ മീഡിയ ഇംപാക്റ്റ് യുഡിഎഫിന് ബൂമറാങ്ങായി മാറും’, ശൈലജ ടീച്ചർ പറഞ്ഞു.
അതേസമയം, ഷാഫി നിയമ നടപടി സ്വീകരിച്ചോട്ടെയെന്ന് പറഞ്ഞ ശൈലജ ടീച്ചർ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ നേരിടേണ്ട ആവശ്യമുള്ളൂ? എന്ന് മാധ്യമങ്ങളോട് ചോദിക്കുകയും, താൻ നിയമ നടപടി എടുക്കുന്നത് കൊണ്ട് അവരും ചെയ്യുന്നു എന്നേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here