കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങൾ: കെ കെ ശൈലജ 

KK Shailaja
കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെന്ന് കെ കെ ശൈലജ ടീച്ചർ. യുഡിഎഫ് പ്രവർത്തകരാണ് അത് പ്രചരിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ അവരത് തെളിയിക്കട്ടെ. കേസ് എടുക്കാൻ വൈകുന്നത് സ്വാഭാവികമാണ്. അന്വേഷണം നടക്കട്ടെ. സാദാരണഗതിയിൽ പോളിംഗ് ഇത്രയധികം വൈകാറില്ല. പോളിങ്ങിലെ വേഗത കുറവ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടിയിരുന്നു.
ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന്  തോന്നിയിട്ടില്ല. പോളിംഗ് കൂടിയാലും ഇല്ലെങ്കിലും എൽ.ഡി.എഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എൽ.ഡി.എഫ് വോട്ടുകൾ കൃത്യമായി ചെയ്തിട്ടുണ്ട് എന്ന് പ്രതീക്ഷിക്കുന്നു. വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News