‘ടീച്ചറെ നിങ്ങളെന്നെ പഠിപ്പിച്ചിട്ടുണ്ട്, എനിക്ക് അവരെല്ലാവരും എൻ്റെ കുട്ടികളാണ്’: കെ കെ ശൈലജ ടീച്ചർ

പഠിപ്പിച്ച കുട്ടികളുടെ സ്നേഹപ്രകടനത്തെ കുറിച്ച് കെ കെ ശൈലജ ടീച്ചർ. വർഷങ്ങൾക്ക് ശേഷം പഠിപ്പിച്ച കുട്ടികൾ ഓടിവന്ന് സ്നേഹം പങ്കുവെയ്ക്കുന്ന സന്തോഷ വിവരമാണ് ശൈലജ ടീച്ചർ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. എത്ര പെട്ടെന്നാണ് നമ്മുടെ മക്കൾ വളർന്നു വലുതാകുന്നത്. വർഷങ്ങൾക്കുശേഷം ആൾക്കൂട്ട തിരക്കിനിടയിൽ ഓടി വന്ന് കൈപിടിച്ച് “ടീച്ചറെ നിങ്ങളെന്നെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർക്ക് സുഖമല്ലേ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്നാണ് ടീച്ചറുടെ കുറിപ്പ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ഈ സ്നേഹ പ്രകടനം. പാറാൽ ദാറുൽ ഇർഷാദ് യുപി സ്കൂളിലെ കുട്ടികളുടെ കൂടെയുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

എത്ര വർഷം കഴിഞ്ഞാലും എത്ര വലുതായാലും എത്ര ഉന്നതമായ സ്ഥാനങ്ങളിൽ അവരെത്തിപ്പെട്ടാലും എനിക്ക് അവരെല്ലാവരും എൻ്റെ കുട്ടികളാണ് എൻ്റെ സ്വന്തം മക്കളാണ് എന്നാണ് ശൈലജ ടീച്ചർ പറയുന്നത്.

ALSO READ: ടിക് ടോക്കിനു പൂട്ടിടാൻ അമേരിക്ക; നിരോധിക്കാനുള്ള ബില്‍ പാസാക്കി

കെ കെ ശൈലജ ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ്

എത്ര പെട്ടെന്നാണ് നമ്മുടെ മക്കൾ വളർന്നു വലുതാകുന്നത്. വർഷങ്ങൾക്കുശേഷം ആൾക്കൂട്ട തിരക്കിനിടയിൽ ഓടി വന്ന് കൈപിടിച്ച് “ടീച്ചറെ നിങ്ങളെന്നെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർക്ക് സുഖമല്ലേ….!” എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ക്ലാസ് മുറികളിൽ കണ്ട മുഖങ്ങളിൽ നിന്നും പലരും ഒരുപാട് മാറിയിട്ടുണ്ട്, ഒറ്റ നോട്ടത്തിൽ പലരും ഓർമയിലേക്ക് വരികയുമില്ല.
പക്ഷെ, എത്ര വർഷം കഴിഞ്ഞാലും എത്ര വലുതായാലും എത്ര ഉന്നതമായ സ്ഥാനങ്ങളിൽ അവരെത്തിപ്പെട്ടാലും എനിക്ക് അവരെല്ലാവരും എൻ്റെ കുട്ടികളാണ് എൻ്റെ സ്വന്തം മക്കളാണ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാറാൽ ദാറുൽ ഇർഷാദ് യുപി സ്കൂളിലെ മക്കളോടൊപ്പം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News