നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍

നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാന്‍ കെ കെ ശൈലജ ടീച്ചറെത്തി. വടകരയില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് താമസിക്കുന്ന വീട്ടിലെത്തിയ ടീച്ചര്‍, മക്കളോടും സജീഷിനോടും സുഖവിവരം തേടിയ ശേഷമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യണം തുടങ്ങിയത്.

വടകര നിയോജക മണ്ഡലത്തിലെ പൊതു പര്യടനം തുടങ്ങുന്നതിന് മുമ്പാണ് കെ കെ ശൈലജ ടീച്ചര്‍ നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച, നഴ്‌സ് ലിനിയുടെ മക്കളെ കാണാന്‍ എത്തിയത്. ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കളായ റിതുലും സിദ്ധാര്‍ത്ഥും ഇപ്പോള്‍ താമസിക്കുന്നത്.

Also Read : ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

2018 ല്‍ നിപ ഭീതി പടര്‍ത്തിയ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചറുടെ സാന്നിധ്യം കുടുംബത്തിന് താങ്ങായ് മാറിയിരുന്നതായി സജീഷ് ഓര്‍ത്തു. 2018 മെയ് 21 നാണ് നഴ്‌സ് ലിനി നിപ ബാധയെ തുടര്‍ന്ന് മരിക്കുന്നത്. മലയാളിയെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു അത്. ശൈലജ ടീച്ചര്‍ ഇപ്പോഴും വിളിക്കാറുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു.

സജീഷും കുട്ടികളുമായി അല്പനേരം ചെലവഴിച്ച ശേഷമാണ് ശൈലജ ടീച്ചര്‍ മടങ്ങിയത്. സജീഷിന്റെ ഭാര്യ പ്രതിഭയും ബന്ധുക്കളും ചേര്‍ന്ന് ശൈലജ ടീച്ചറെ സ്വീകരിച്ചു. ഇനിയും വരാമെന്ന് പറഞ്ഞാണ് ശൈലജ ടീച്ചര്‍ മടങ്ങിയത്. ടീച്ചറുടെ സന്ദര്‍ശനം ഏവര്‍ക്കും വലിയ സന്തോഷം പകരുന്നതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News