ദില്ലി മദ്യനയ അഴിമതിക്കേസില്‍ കവിത ഇന്ന് വീണ്ടും ഇഡിയുടെ മുന്നിലേക്ക്

ദില്ലി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബി.ആര്‍.എസ് എം എല്‍ സിയുമായ കെ. കവിതയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ കവിതയുടെ മുന്‍ അക്കൗണ്ടന്റ് ബുച്ചി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ബുച്ചി ബാബുവില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടിയാവും കവിതയെ ചോദ്യം ചെയ്യുക. കവിതയുടെ അക്കൗണ്ടന്റ് ബുച്ചി ബാബുവിനെയും ഇന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

മാര്‍ച്ച് 11ന് കവിതയെ ഇഡി ആസ്ഥാനത്ത് വച്ച് ഒമ്പതുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കവിതയുടെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. അതിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കവിത സുപ്രം കോടതിയിയെ സമീപിച്ചിട്ടുണ്ട്. സ്ത്രീകളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ ഇഡി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.

ഇതിനിടെ കവിതയ്ക്ക് പിന്തുണയറിയിച്ച് ബി.ആര്‍.എസ് നേതാക്കാള്‍ രംഗത്തെത്തി. നേതാക്കള്‍ തുഗ്ലക്ക് റോഡിലെ വസതിയിലേക്കാണ് നേതാക്കള്‍ എത്തിയത്. ഇതേ തുടര്‍ന്ന് കവിതയുടെ വസതിക്ക് മുന്നിലും തുഗ്ലക്ക് റോഡിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കവിതയുടെ വസതിക്ക് മുമ്പില്‍ കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News