കവിതയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ കെ.കവിതയെ ഇ ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇ ഡി ഇന്നലെ 10 മണിക്കൂറോളം കവിതയെ ചോദ്യം ചെയ്തിരുന്നു.

മുന്ന് തവണയാണ് കവിതയെ ഇതുവരെ ഇ ഡി ചോദ്യം ചെയ്തത്. കമ്പനികള്‍ക്ക് വന്‍തോതില്‍ ലാഭം ലഭിക്കുന്ന രീതിയില്‍ മദ്യനയം രൂപീകരിച്ചതിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ കവിത പങ്കാളിയാണെന്നാണ് ഇഡിയുടെ ആരോപണം. അതേസമയം, ദില്ലി മദ്യനയ അഴിമതിക്കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിൽ സിസോദിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കസ്റ്റഡി കാലാവധി ഇനിയും നീട്ടി നൽകണമെന്ന് ഇ ഡി കോടതിയിൽ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. മദ്യനയ അഴിമതിയിൽ സിസോദിയക്ക് നേരിട്ട് പങ്കുള്ളതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി കാലാവധി അടുത്ത മാസം മൂന്നുവരെയാണ് നീട്ടിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News