‘ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ… നീ എന്റെ വാതിലില്‍ വന്നൊന്നും മുട്ടരുതേ…’ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് കൃഷ്ണകുമാര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. ഭാര്യ സിന്ധുവിന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സിനിമ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കൃഷ്ണകുമാര്‍ പരിഹസിക്കുന്നത്.

മകളുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കൃഷ്ണകുമാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ചത്. സ്ത്രീശാക്തീകരണത്തെക്കുറിച്ചും നാരീശക്തിയെക്കുറിച്ചുമെല്ലാം പറഞ്ഞതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കളിയാക്കിക്കൊണ്ട് കൃഷ്ണകുമാര്‍ സംസാരിച്ചത്.

‘നീ ഓരോന്ന് ഒന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ.. ചുമ്മാ കല്യാണമെന്നൊന്നും പറഞ്ഞോണ്ട് ഇരിക്കരുത്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ നീ എന്റെ വാതിലില്‍ വന്നൊന്നും മുട്ടരുതേ’ എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.

ശേഷം നടനും ഭാര്യയും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കാര്യമെന്താണെന്ന് തനിക്ക് മനസിലായില്ല എന്ന് ഒപ്പമിരുന്ന മകള്‍ പറഞ്ഞപ്പോള്‍ അധികമൊന്നും അറിയണ്ട, പത്രത്തില്‍ വരുന്നത് അധികമൊന്നും അറിയണ്ട, മിനിമം കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി എന്നാണ് കൃഷ്ണകുമാര്‍ ഉപദേശിക്കുന്നത്.

Also Read:  ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

അതേസമയം കൃഷ്ണകുമാറിന്റെ ഈ പരിഹസത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. നാല് പെണ്‍മക്കളുടെ അച്ഛനായ കൃഷ്ണകുമാര്‍ ഇങ്ങനെ പറയരുതായിരുന്നുവെന്നും സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍മക്കളുള്ള നടന്‍ ഇങ്ങനെ പറഞ്ഞത് തീര്‍ത്തും അപലപനീയമാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News