സർക്കാർ വൈദ്യുതി പ്രസരണ രംഗത്തെ വികസനത്തിന് ഉയർന്ന പ്രാമുഖ്യം നൽകിവരികയാണെന്നും അതിനായി ട്രാൻസ്ഗ്രിഡ് 3.0 പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടി. പാലോട് 110 കെ വി സബ്സ്റ്റേഷൻ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വൈദ്യുതി പ്രസരണ മേഖല ശക്തിപ്പെടുത്താനായി വിഭാവനം ചെയ്ത പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ്. 10,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി രണ്ടു ഘട്ടമായാണ് നടപ്പാക്കുന്നത്.
ALSO READ; ‘അവസാനം നിമിഷം വരെ ഫലസ്തീന് വേണ്ടി പോരാടി’; യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്
400 കെ വി യുടെ 3 സബ്സ്റ്റേഷനുകളും, 220 കെ വി യുടെ 22 സബ്സ്റ്റേഷനുകളും, ഒരു 110 കെ വി സബ് സ്റ്റേഷനും, 3670 സര്‍ക്യൂട്ട് കിലോമീറ്റര്‍ എക്സ്ട്രാ ഹൈ വോൾട്ടേജ് ലൈനുകളും ആണ് പ്രധാനമായി ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് വഴി പ്രതിവർഷം 521 ദശലക്ഷം യൂണിറ്റ്, ഉദ്ദേശം 250 കോടി രൂപയ്ക്ക് തുല്യമായ വൈദ്യുതി നഷ്ടം കുറയ്ക്കുവാനും സാധിക്കും. വരുന്ന 25 വർഷത്തെ പ്രസരണ ആവശ്യകത നിറവേറ്റുന്നതിനും, വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനും, ഗുണമേന്മയുള്ള വൈദ്യുതി സ്ഥിരതയോടെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ALSO READ; ഉൽപാദനത്തിൽ ‘കോടി’പതിയായി മാരുതി; ഒരുകോടി യൂണിറ്റുകൾ പിന്നിട്ട് ഹരിയാനയിലെ മാരുതിയുടെ മനേസർ ഫാക്ടറി
സംസ്ഥാനത്തിന്‍റെ തെക്കേയറ്റത്ത് നിന്നും വടക്കേയറ്റം വരെ എത്തുന്ന 400 കെ വി പവര്‍ ഹൈവേ നിര്‍മ്മാണത്തിന്‍റെ അന്തിമ ഘട്ടത്തിലാണ്. കോട്ടയം 400 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സ്വിച്ച്ഗിയർ സബ് സ്റ്റേഷന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇതിനു പുറമേ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, 24 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, 31 സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. പ്രസരണ മേഖലയെ ആഗോള നിലവാരത്തില്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ തുടര്‍ച്ചയായി ട്രാന്‍സ്ഗ്രിഡ് 3 എന്ന പദ്ധതിക്ക് തുടക്കം കുറിക്കും. അതോടെ പ്രസരണ മേഖലയില്‍ ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഉത്തര കേരളത്തിലെ വൈദ്യുതി വിതരണം മികച്ച നിലവാരത്തിൽ എത്തുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ വാമനപുരം എം എൽ എ ഡി കെ മുരളി അധ്യക്ഷനായിരുന്നു. കെ എസ് ഇ ബി ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ സജി പൗലോസ് സ്വാഗതം ആശംസിച്ചു. ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ലിൻ പി ഐ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജയകുമാർ എസ് കൃതജ്ഞത പ്രകാശിപ്പിച്ചു. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here