മുനമ്പം വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ അഭിപ്രായം തള്ളി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെഎം ഷാജി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി ഡി സതീശന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനില്ലെന്നും സർക്കാരാണ് ഭൂമി തിരിമറി അന്വേഷിക്കേണ്ടതെന്നും കെ എം ഷാജി പറഞ്ഞു.
മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റേയും കോൺഗ്രസിന്റേയും നിലപാടിനോട് മുസ്ലിം ലീഗ് വിയോജിക്കുകയാണ്. വഖഫ് ഭൂമി അല്ലെന്ന നിലപാട് മുസ്ലിംലീഗിനില്ലെന്ന് കെഎം ഷാജി വ്യക്തമാക്കി.
ഫറൂഖ് കോളേജ് അധികൃതർക്കും അത് പറയാൻ അവകാശമില്ല. വഖഫ് ഭൂമി ആരാണ് വിട്ടു കൊടുത്തതെന്ന് സർക്കാർ കണ്ടെത്തണമെന്നും കെ എം ഷാജി പറഞ്ഞു. അതിനായി രേഖകൾ നിർമിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. ഭൂമിയിൽ താമസിക്കുന്നവരെ കുടിയിറക്കുകയല്ല വേണ്ടതെന്നും കെ എം ഷാജി പറഞ്ഞു. മലപ്പുറം പെരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കൈ എം ഷാജി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here