അന്തരിച്ച സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ എം തിവാരിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 9.30 മുതല്‍ 11 മണി വരെ എച്ച് കെ.എസ് സുര്‍ജിത് ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം നിഗംബോധ്ഘട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
അര്‍ബുധ ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 70 വയസായിരുന്നു അദ്ദേഹത്തിന്. ട്രേഡ് യൂണിയന്‍ നേതാവായിരുന്ന തിവാരി ഗാസിയാബാദിലെ വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങളിലും സജീവമായി.
വര്‍ഷങ്ങളോളം സി ഐ.ടിയു ജനറല്‍ കൗണ്‍സിലിലും വര്‍ക്കിംഗ് കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. സി ഐ. ടി.യു ദില്ലി സംസ്ഥാന സെക്രട്ടറിയായിരുന്നു. 1977ല്‍ പാര്‍ട്ടിയിലെത്തിയ തിവാരി 1988 ല്‍ സി.പി.ഐ.എം ദില്ലി സംസ്ഥാന കമ്മിറ്റിയിലേക്കും 1991 ല്‍ സെക്രട്ടറിയേറ്റിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു.2018 ല്‍ സി.പി ഐ എം കേന്ദ്ര കമ്മിറ്റി അംഗമായി. മൂന്ന് തവണ ദില്ലി സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു.
Also Read : സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെഎം തിവാരി അന്തരിച്ചു; അന്ത്യാഭിവാദ്യം അർപ്പിച്ച് പൊളിറ്റ് ബ്യൂറോ
ഗാസിയാബാദിലെ വ്യാവസായിക മേഖലയിൽ പ്രവർത്തിച്ചിരുന്ന തിവാരി ട്രേഡ് യൂണിയനിൽ സജീവമായി പങ്കെടുത്തു കൊണ്ടാണ് തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുൻ നിരയിലേക്ക് വരുന്നത്. വർഷങ്ങളോളം സിഐടിയു ജനറൽ കൗൺസിലിലും വർക്കിംഗ് കമ്മിറ്റിയിലും പ്രവർത്തിച്ചു. തന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ മൂന്ന് മാസത്തിലധികം ജയിലിൽ കിടന്ന അദ്ദേഹത്തിന് മൂന്ന് വർഷവും ഒമ്പത് മാസവും ഒളിവിൽ കഴിയേണ്ടിവന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here