മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ക്രൈം ത്രില്ലറായിരുന്നു കെ മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സി ബി ഐ സീരീസിലുള്ള ചിത്രങ്ങൾ. ‘സേതുരാമയ്യർ സി ബി ഐ’ യോളം ആഘോഷിക്കപെട്ട ഒരു കുറ്റന്വേഷണ ത്രില്ലർ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. കെ മധു ഒരുക്കിയ ചിത്രങ്ങളുടെ അഞ്ചു ഭാഗങ്ങളുടെയും തിരക്കഥ രചിച്ചത് എസ് എൻ സ്വാമിയാണ്. ഇപ്പോൾ ലോകത്തെവിടെ പോയാലും ആദ്യം നേരിടുന്ന ചോദ്യം ചിത്രത്തിനൊരു ആറാം ഭാഗമുണ്ടോയെന്നാണ്. സംവിധായകൻ കെ മധു പറയുന്നു.
Also Read: വയനാട് ദുരന്തം; മരണപ്പെട്ടവർക്ക് ഹൃദയദീപം തെളിച്ച് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ വിദ്യാർത്ഥികൾ
ചെന്നൈയിലെ മദ്രാസ് കേരളസമാജം ഓഡിറ്റോറിയത്തിൽ മുംബൈ മലയാളിയായ മോഹൻ നായർ സംവിധാനം ചെയ്ത കനൽ ശിഖരം എന്ന മലയാള നാടകത്തിൻ്റെ ആദ്യ പ്രദർശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ സംവിധായകൻ. ഒരു സി ബി ഐ ഡയറി കുറിപ്പ് ഇറങ്ങുന്നത് 1988ലാണ്. 36 വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ അഞ്ചാം ഭാഗം ഇറങ്ങിയിട്ടും ചിത്രത്തിന്റെ അടുത്ത ഭാഗത്തിനായി സിനിമാ പ്രേമികൾ കാത്തിരിക്കുന്നുവെന്നത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമായിരിക്കും.
എന്നാൽ തന്റെ മനസ്സിൽ ഇപ്പോഴും അടുത്ത ഭാഗത്തിനായുള്ള ചിന്തകൾ ഉദിക്കാറുണ്ടെന്നാണ് കെ മധുവും പറയുന്നത്. ഇതിനൊരു പ്രേരണ നൽകുന്നത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മമ്മൂട്ടിയാണെന്നും ഹിറ്റ് മേക്കർ കൂട്ടിച്ചേർക്കുന്നു. പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസ് കാത്ത് സൂക്ഷിച്ച മമ്മൂട്ടി എന്ന മഹാനടനാണ് കഴിഞ്ഞ അഞ്ചു ഭാഗങ്ങളും സംഭവിക്കാൻ കാരണമെന്നും, മറ്റൊരു നടനായിരുന്നെങ്കിൽ ഇങ്ങനെയൊന്ന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും മധു പറഞ്ഞു. അത് കൊണ്ടാണ് ആറാം ഭാഗത്തെ കുറിച്ച് ഇപ്പോഴും പ്രേക്ഷകർ തിരയുന്നതും ഞങ്ങളുടെ ചിന്തകളിൽ അതിന്റെ സാദ്ധ്യതകൾ തിരയുന്നതും. കെ മധു പറയുന്നു. ഇന്ത്യൻ സിനിമയിലെ വിസ്മയമാണ് മമ്മൂട്ടിയെന്നും മധു കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here