പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി കെ മുരളീധരന്‍. കത്ത് എങ്ങനെയാണ് പുറത്ത് പോയതെന്ന് തനിക്കറിയില്ലെന്നും, സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പാലക്കാടേക്ക് പോകില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ALSO READ: ‘കേരളത്തിലെ ആരോഗ്യമേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കാൻ സർക്കാരിന് കഴിഞ്ഞു’: മുഖ്യമന്ത്രി
ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഡിസിസി ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ തെരഞ്ഞെടുത്തത്. ഡിസിസിയുടെ തീരുമാനം കത്ത് മുഖേനെ എഐസിസിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അട്ടിമറിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയായത്. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ മുരളീധരന്‍ നീരസം പരസ്യമാക്കി. എഐസിസിക്ക് കത്ത് നല്‍കിയ കാര്യം പാലക്കാട് ഡിസിസി തന്നെ അറിയിച്ചതായി കെ മുരളീധരന്‍ പറഞ്ഞു. എന്നാല്‍ കത്ത് എങ്ങനെ പുറത്ത് വന്നുവെന്നത് തനിക്ക് അറിയില്ലെന്നും, സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം സ്വാഗതം ചെയ്യുമെന്നും, അന്വേഷണത്തിന് താന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ALSO READ: ഗായിക ശാര്‍ദ സിന്‍ഹയുടെ നില അതീവഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് ഉപകരണങ്ങളുടെ സഹായത്തോടെ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ പോകുമെങ്കിലും പാലക്കാടേക്ക് ഇല്ലെന്ന് ആവര്‍ത്തിക്കുകയാണ് കെ മുരളീധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തി പ്രകടമാക്കുന്നതായിരുന്നു പാലക്കാടേക്ക് പോകുമോയെന്ന ചോദ്യത്തോടുള്ള മുരളീധരന്റെ മറുപടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here