പത്മജയെ കൊണ്ട് കാല്‍ക്കാശിന് ഗുണം ബിജെപിക്ക് കിട്ടില്ല, ഇനി പത്മജയുമായി ഒരു ബന്ധവുമില്ല; കെ മുരളീധരന്‍

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറുന്ന പത്മജ വേണുഗോപാലിനെ കൊണ്ട് അവര്‍ക്ക് കാല്‍ക്കാശിന്റെ ഗുണം കിട്ടില്ലെന്ന് സഹോദരനും വടകര എംപിയുമായ കെ. മുരളീധരന്‍. പത്മജയുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛനായ കരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ALSO READ: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ആര്? പിൻഗാമികളാകാൻ കഴിവുള്ള ആ നടൻമാർ: മറുപടിയുമായി ബി ഉണ്ണികൃഷ്‍ണൻ

പത്മജ ചെയ്തത് കൊടും ചതിയാണ്. അച്ഛന്‍ അന്ത്യ വിശ്രമം കൊള്ളുന്നിടത്ത് സംഘികള്‍ നിരങ്ങണ്ട. പത്മജയുടെ ചതി തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയെ വളര്‍ത്തിയത് കോണ്‍ഗ്രസാണ്. സ്ഥാനങ്ങള്‍ വരും പോകും. അച്ഛന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പാര്‍ട്ടിയാണ്. തന്റെ നേതാവ് രാഹുല്‍ ഗാന്ധിയാണെന്നും മുരളീധരന്‍ പറഞ്ഞു. പത്മജയ്ക്ക് പാര്‍ട്ടി മുന്തിയ പരിഗണന നല്‍കി. പത്മജയ്ക്ക് നല്‍കിയത് സുരക്ഷിത സീറ്റുകളാണെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News