തൃശൂരില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചു, എന്റെ വലിയ പരാജയത്തിന് കാരണം അതാണ്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

കഴിഞ്ഞ 5 വര്‍ഷം തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. തന്റെ വലിയ പരാജയത്തിന് കാരണം അതാണ്. തൃശൂരില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. വിഷയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് കാര്യങ്ങള്‍ ധരിപ്പിച്ചു. തൃശൂരില്‍ ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടായെന്നും മുരളീധരന്‍ പറഞ്ഞു.

ALSO READ:വര്‍ക്കലയില്‍ നിയന്ത്രണംവിട്ട കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി

അതേസമയം വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വരണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും താന്‍ ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനമില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച അനാവശ്യ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:വന്ദനദാസ് കൊലക്കേസ്; കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News