തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശനത്തില്‍ കുരുക്കിലായി പിവി അന്‍വര്‍ എംഎല്‍എ. തൃണമൂല്‍ കോണ്‍ഗ്രസുകാരെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അംഗീകരിയ്ക്കാനാകില്ലെന്നും യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
മമത ബാനര്‍ജി ഇന്ത്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചവരാണവര്‍. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസുകാര്‍ക്ക് തൃണമൂലിനെ ദഹിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
Read Also: സംഘപരിവാറിന്‍റെ വോട്ട് നേട്ടത്തിന് വഴിമരുന്നിട്ടത് കോൺഗ്രസ്: എൻഎസ് മാധവൻ
ഇടതുമുന്നണിയില്‍ നിന്ന് പുറത്തായ അന്‍വര്‍ എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയില്‍ ചേരാനായിരുന്നു ആദ്യം നീക്കം നടത്തിയത്. ഇതിനായി ഡിഎംകെ എന്ന ചുരുക്കപ്പേരില്‍ മറ്റൊരു സംഘടനയും രൂപീകരിച്ചു. ഡിഎംകെ കയ്യൊഴിഞ്ഞതോടെ മുസ്ലിം ലീഗിലും പിന്നീട് കോണ്‍ഗ്രസിലും അംഗമാവാനായി ശ്രമം. ഇതും നടക്കില്ലെന്നുറപ്പായതോടെ യുഡിഎഫ് മുന്നണിയുടെ ഭാഗമാവാനായി ചര്‍ച്ചകള്‍ നടത്തി. തൃണമൂല്‍ പ്രവേശനത്തോടെ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനമെന്ന മോഹവും വിദൂരത്തായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here