അമ്മയെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി കെ മുരളീധരൻ

K Muraleedharan

അമ്മയെ അധിക്ഷേപിച്ച രാഹുൽ മങ്കൂട്ടത്തിലിനെതിരെയുള്ള നീരസം പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും കെ മുരളീധരൻ പറഞ്ഞു. പാലക്കാട് ബിജെപി അപ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫും ബിജെപിയും തമ്മിലാണ് പാലക്കാട് മത്സരം എന്ന വിഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ വാക്കുകളെ തിരുത്തിയാണ് കെ മുരളീധരന്റെ പ്രതികരണം.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചരണത്തിനെത്തില്ല എന്ന് പറഞ്ഞിരുന്ന കെ മുരളീധരൻ തർക്കങ്ങൾക്കൊടുവിലാണ് പാലക്കാട് പ്രചരണത്തിനായി എത്തിയത്. പ്രചരണത്തിൽ പങ്കെടുത്തെങ്കിലും തന്റെ മാതാവിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നടപടിയിലുള്ള നീരസം കെ മുരളീധരൻ മറച്ചുവെച്ചില്ല.

Also Read: ‘ചേലക്കരയുടെ ചരിത്രം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്; നാടകൾക്കില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി…’: മുഖ്യമന്ത്രി പിണറായി വിജയൻ

നിലവിലെ സാഹചര്യത്തിൽ പാലക്കാട് ബിജെപി അപ്രസക്തമാണെന്ന് പറഞ്ഞാണ് കെ മുരളീധരൻ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന വീഡി സതീശൻ അടക്കമുള്ള നേതാക്കളുടെ നിലപാടിനെ തിരുത്തിയത്.

Also Read: വൻകിട നിക്ഷേപം ഗുജറാത്തിന് മാത്രം; കേന്ദ്ര സർക്കാർ ഇടപെടലുകൾ പുറത്ത്

പാലക്കാട് ഡിസിസി കെ മുരളീധരനെ സ്ഥാനാർഥി ആക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ മറികടന്നാണ് വി.ഡി സതീശൻ കോക്കസ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്. ഇതിലുള്ള നീരസം മുരളീധരൻ നേരത്തെ പരോക്ഷമായി രേഖപ്പെടുത്തിയിരുന്നു. തർക്കം രൂക്ഷമായ സാഹചര്യത്തിൽ നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മുരളീധരൻ മനസ്സില്ല മനസ്സോടെ പാലക്കാട് പ്രചാരണത്തിനായി അവസാനഘട്ടത്തിൽ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News