‘എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തികൂടെ’; പാലക്കാട് തന്റെ പേരുയര്‍ന്ന് വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന് കെ മുരളീധരന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ പ്രതികരിച്ച് കെ മുരളീധരന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. പാലക്കാട് തന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മാത്രമല്ല അത് തനിക്ക് ഷോക്കായെന്നും മുരളീധരന്‍ പറയുന്നു.

ALSO READ:  കൊടകര കുഴൽപ്പണക്കേസ് ; പുതിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം: എം വി ഗോവിന്ദൻ മാസ്റ്റർ

എല്ല തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തിക്കൂടേ എന്നായിരുന്നു മുതിര്‍ന്ന നേതാവിന്റെ പ്രതികരണമെന്നും മുരളീധരന്‍ വെളിപ്പെടുത്തുന്നു. അതേസമയം നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ മുരളീധരന്‍ തയ്യാറായില്ല. നോമിനി രാഷ്ട്രീയം കോണ്‍ഗ്രസിന് നല്ലതല്ലെന്നും അഭിപ്രായപ്പെട്ട മുരളീധരന്‍ വട്ടിയൂര്‍ക്കാവ് ഒഴിഞ്ഞപ്പോള്‍ താന്‍ ആരെയും നോമിനിയായി ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: ‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പാലക്കാട് ഡിസിസിക്ക് താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മത്സരിക്കരുതെന്നാണ് അഭിപ്രായമമെന്ന് അവസാനഘട്ടത്തില്‍ ഒരു നേതാവ് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News