രമേശ് ചെന്നിത്തലയെ പരസ്യമായി വിമർശിച്ച് കെ മുരളീധരൻ. എല്ലാവരെയും എല്ലാവരും പുകഴ്ത്താറുണ്ട്. ആരെയും ഇകഴ്ത്തില്ല.ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രി ആവില്ല എന്നാണ് ചെന്നിത്തലയെ വിമർശിച്ചുകൊണ്ട് കെ മുരളീധരൻ പറഞ്ഞത്. കോൺഗ്രസിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട്. ദില്ലിയിൽ അഭിപ്രായം അറിയണം. മുഖ്യമന്ത്രി ചർച്ചയ്ക്ക് ഒന്ന് ഇപ്പോൾ പ്രസക്തിയില്ല എന്നും ചെന്നിത്തല പോകുന്നിടത്ത് ആൾ കൂടുന്നതുകൊണ്ട് വലിയ കഥയൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.
Also read: വയനാട് ഡി സി സി ട്രഷററിന്റെ ആത്മഹത്യ; നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ കെ പി സി സി അന്വേഷണമില്ല
അതേസമയം, സമസ്തയുടെ വേദിയിൽ ഉദ്ഘാടകനായി രമേശ് ചെന്നിത്തല.ജാമിഅ നൂരിയ്യ സമ്മേളനം ഉദ്ഘാടനത്തിനാണ് രമേശ് ചെന്നിത്തല എത്തിയത്.കഴിഞ്ഞ ജാമിഅ സമ്മേളനത്തിൽ വിഡി സതീശനായിരുന്നു ക്ഷണം. എന്നാൽ ഇത്തവണ വിഡി സതീശന് ഇടം കിട്ടിയില്ല.
എം.കെ മുനീർ അധ്യക്ഷനായ ചടങ്ങിലേക്കാണ് രമേശ് ചെന്നിത്തല എത്തിയത്.സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സമദാനി എംപി എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.എൻഎസ്എസ്, എസ്എൻഡിപി പിന്തുണക്ക് പിന്നാലെയാണ് ചെന്നിത്തലയെ ജാമിഅയിലേക്ക് ക്ഷണിച്ചത്.മുസ്ലിം ലീഗിൻ്റെ താല്പര്യവും പരിഗണിച്ചാണ് ചെന്നിത്തല ജാമിഅയിലെത്തിയത്.
Also read: കാട്ടാന ആക്രമണം; മരിച്ച യുവാവിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍
അതേസമയം താൻ ആദ്യമായല്ല ഈ സ്ഥാപനത്തിൽ വരുന്നതെന്നും പല ഘട്ടങ്ങളിലായി 5 – 6 തവണ വന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ലീഗ് നേതാക്കന്മാർ പലരെയും കണ്ടു.ലീഗ് നേതാക്കന്മാരെ കാണുമ്പോൾ സ്വാഭാവികമായി രാഷ്ട്രീയം ചർച്ചയാവും.എല്ലാ മത സമൂഹങ്ങളെയും ചേർത്തുനിർത്തേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണ്.ലീഗുമായി ഒരിക്കലും അകൽച്ച ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഇന്ന് അദ്ദേഹം സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.മലപ്പുറത്ത് കെഎംസിസി നേതാവിൻ്റെ വീട്ടിൽ വെച്ചാണ് ചർച്ച നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here