‘ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ…..’; കെ മുരളീധരന്റെ ഫേസ്ബുക്ക് ഒളിയമ്പ് വിഡി സതീശനോ?

K Muraleedharan FB Post

കോൺ​ഗ്രസ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു ബോംബാണ്. ചെറിയ ചെറിയ പൊട്ടിതെറികൾ വലുതാകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇന്ന് കോൺ​ഗ്രസിലേക്ക് തീവ്ര വർ​ഗീയ നിലപാടുള്ള സന്ദീപ് വാര്യറുടെ പ്രവേശനവും ചർ‍ച്ചാ വഷയമാണ്. അതോടൊപ്പമാണ് കെ മുരളീധരൻ ഫേസ്ബുക്കിൽ പങ്കു വെച്ച പാട്ടിന്റെ വരികളും ചർച്ചയാകുന്നത്. സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേർന്നതിന്റെ തൊട്ടു പിന്നാലെയാണ് മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘പകൽ വാഴും പെരുമാളിൻ രാജ്യഭാരം വെറും 15 നാഴിക മാത്രം. ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങളെ…’ എന്ന പാട്ടാണ് കെ മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇത് വി ഡി സതീശനെ ഉ​ദ്ദേശിച്ചാണെന്നാണ് കമന്റ് ബോക്സിൽ മിക്ക ആളുകളും പറയുന്നത്.

Also read: ‘ഡേയ് സന്ദീപ് വാര്യർ നീ മര്യാദക്ക് സംസാരിക്കണം’,’അതിന് നീയാരാ‍ടാ’; ഇനി വാര്യർ ജീക്കും ചാമക്കാലക്കും കോൺ​ഗ്രസിൽ ഒരുമിച്ചിരുന്ന് സംസാരിക്കാം: ട്രോൾ പൂരവുമായി സോഷ്യൽ മീഡിയ

എന്നാൽ മാധ്യമങ്ങളെ കണ്ടപ്പോൾ താൻ പങ്കുവെച്ചത് തനിക്ക് ഇഷ്ടപ്പെട്ട പാട്ടാണെന്നും അത് ഇപ്പോഴത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടേണ്ട എന്നുമാണ് കെ മുരളീധരൻ പറഞ്ഞത്. എന്നാലും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും കെ മുരളീധരന്റെ അമർഷം വാക്കുകൾക്കിടയിൽ പ്രകടമായിരുന്നു.

Also Read: ‘ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു’; ഇതാണോ ഹിന്ദുമഹാസഭ ചെയ്ത കുറ്റമെന്ന് ചോദിച്ച സന്ദീപ് വാര്യർ കോൺഗ്രസിൽ!

രണ്ടാഴ്ച മുമ്പ് പാർട്ടിയിലേക്ക് വരാമായിരുന്നു എന്നും പ്രിയങ്ക ഗാന്ധിക്ക് വേണ്ടി വയനാട്ടിൽ പ്രചരണത്തിന് പോയെങ്കിൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണം ആകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയെ കുതിരവട്ടത്ത് അയക്കേണ്ടതാണ് എന്ന് പറഞ്ഞയാളാണ് സന്ദീപ് വാര്യർ എന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു.

എന്തായാലും കെ മുരളീധരന്റെ എഫ്ബി പോസ്റ്റിനു കീഴിൽ നിരവധി കമന്റുകളാണെത്തുന്നത്. ‘ഇത് വിഡ്ഢി സതീശനുള്ള കുത്താണല്ലോ മുരളീധരൻ ചേട്ടോ’ എന്നാണ് ഒരു കമന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News