‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ട്’; കെ മുരളീധരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കില്ലെന്ന സൂചനയുമായി കെ മുരളീധരന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ട്. കെ കരുണാകരന്റെ സ്മാരകം നിര്മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Also Read:  സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസും നടത്താനാവില്ലെന്ന് ദില്ലി പൊലീസ്

രമേശ് ചെന്നിത്തലക്ക് പിന്നാലെ കോണ്‍ഗ്രസ്സില്‍ പടപിണക്കം രൂക്ഷമാകുന്നു എന്നതിന്റെ സൂചന നല്‍കിയാണ് കെ മുരളീധരനും രംഗത്ത് വന്നത്. ചെന്നിത്തലയെ എഐസിസി പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവാക്കിയതുമായി ബന്ധപ്പെട്ട മാധ്യമങ്ങളെ ചോദ്യത്തോടാണ് പുതുപ്പളളി തിരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ടെന്ന മുരളീധരന്റെ പ്രതികരണം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിക്കാനുള്ള മുരളീധരന്റെ നീക്കമായാണ് ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്ന നേതാക്കളുടെ ഇത്തരം പ്രതികരണങ്ങളിലൂടെ കോണ്‍ഗ്രസില്‍ തര്ക്കവും ചരട് വലികളും കൂടുതല്‍ രൂക്ഷമാകുന്നു എന്നാണ് വ്യക്തമാകുന്നത്.

Also Read: എഐസിസി വർക്കിംഗ് കമ്മിറ്റിയില്‍ ചെന്നിത്തലയെ ഉള്‍പ്പെടുത്താത്തതില്‍ യുഡിഎഫ് ഘടക കക്ഷികളില്‍ അതൃപ്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News