‘നോണ്‍ ബിജെപി സ്റ്റേറ്റുകളെ കേന്ദ്രം അവഗണിക്കുന്നു; കേരളത്തിന് പണം നല്‍കുന്നില്ലായെന്നത് യാഥാര്‍ത്ഥ്യം’: കെ മുരളീധരന്‍ എംപി

കേരളത്തിന് കേന്ദ്രം പണം നല്‍കുന്നില്ലായെന്നത് യാഥാര്‍ത്ഥ്യമെന്ന് കെ മുരളീധരന്‍ എംപി. നോണ്‍ ബിജെപി സ്റ്റേറ്റുകള്‍ക്ക് കേന്ദ്രം പണം നല്‍കാത്ത സാഹചര്യമാണുള്ളത്. കേന്ദ്രത്തെ ആരും പിന്തുണയ്ക്കില്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

also read- ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം; അവസാന ലാപ്പിൽ പ്രചരണം ശക്തമാക്കാനുറച്ച് സ്ഥാനാർത്ഥികൾ

പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതുവിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണം ശരിയല്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. നടപടി തെറ്റാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം താന്‍ പറയും. ഇപ്പോള്‍ പുതുപ്പള്ളി മാത്രമാണ് വിഷയമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

also read- 73 വര്‍ഷം പഴക്കമുള്ള വിന്റേജ് കാറിൽ ദുബായിൽ നിന്നും ലണ്ടനിലേക്ക് സാഹസിക യാത്ര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News