‘കത്ത് എങ്ങനെ പുറത്തായെന്ന് അറിയില്ല’: പാലക്കാട്ടെ കത്ത് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

K MURALIDHARAN

പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർഥിയായി നിർദേശിച്ച് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്തായ സംഭവത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. ഡിസിസി ഈ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നതായും എന്നാൽ തൃശൂരിലെ  തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ ഇനി മത്സരിക്കുന്നില്ല എന്ന് താൻ പറഞ്ഞതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി നിർദേശിച്ച പേര് രാഹുൽ മാങ്കൂട്ടത്തിലാണ്, അതനുസരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനമെടുത്തു കഴിഞ്ഞാൽ അത് ഫൈനലാണ്. എങ്ങനെ ഈ കത്ത് പുറത്തുവന്നു എന്ന് അറിയില്ല, കത്തിനെ കുറിച്ച് ഇനി ചർച്ച വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പാലക്കാട് ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍; ദേശീയ നേതാക്കള്‍ക്കടക്കം നല്‍കിയ കത്ത് കൈരളി ന്യൂസിന്

പാർട്ടി പ്രവർത്തകരെ നിരാശരാക്കുന്ന ഒരു നടപടിക്കും താനില്ല. കത്ത് എങ്ങനെ പുറത്തായി എന്ന കാര്യവും തനിക്കറിയില്ല. ഇപ്പോൾ നടക്കുന്നത് അനാവശ്യ ചർച്ചയാണ്. കത്ത് പുറത്തുവന്നത് കൊണ്ട് പാലക്കാട് നെഗറ്റീവ് റിസൾട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പാലക്കാട് യുഡിഎഫിന്‍റെ വിജയം ഉറപ്പാണെന്നും മുരളീധരൻ പറഞ്ഞു. വയനാട്ടിൽ എന്‍റെ സാന്നിധ്യം ആവശ്യമില്ലെന്നും വയനാട് ഞങ്ങളുടെ ദേശീയ നേതാവാണ് മത്സരിക്കുന്നത് അതുകൊണ്ട് മാറി നിൽക്കാൻ കഴിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
ആര് തടഞ്ഞാലും വയനാട് പോകുമെന്നും പാലക്കാട് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News