പി സരിൻ മിടുക്കൻ, അതുകൊണ്ടാണ് യുഡിഎഫ് ഒറ്റപ്പാലത്ത് അദ്ദേഹത്തെ മുൻപ് മൽസരിപ്പിച്ചതെന്നും യുഡിഎഫിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ വീണ്ടും ഒറ്റപ്പാലത്ത് മൽസരിപ്പിക്കുമായിരുന്നു എന്നും കെ. മുരളീധരൻ. ഇനി സരിൻ്റെ കാര്യം യുഡിഎഫിൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സരിൻ പാർട്ടി വിട്ടുപോയി. സിപിഐഎം സരിനെ സ്ഥാനാർഥിയുമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്- യുഡിഎഫ് മത്സരമാണ് നടക്കുന്നതെന്ന തൻ്റെ നിലപാടിൽ മാറ്റമില്ല.
താൻ അങ്ങനെ പറയാൻ കാരണം ബിജെപി അവിടെ വളരെയധികം ശോഷിച്ചതു കൊണ്ടാണെന്നും ഇത്തവണ പാലക്കാട്ടിൽ ബിജെപി യുഡിഎഫിന് വെല്ലുവിളിയാവില്ലെന്നും ബിജെപി പാലക്കാട് മൂന്നാം സ്ഥാനത്താകുമെന്നും കെ. മുരളീധരൻ പറഞ്ഞു. തൃശ്ശൂരിലെ പരാജയം സംബന്ധിച്ച് കോൺഗ്രസിൻ്റെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് 23ന് ശേഷം ചർച്ച ചെയ്യുമെന്നും പത്മജ വേണുഗോപാൽ പാർട്ടി വിടാതിരുന്നെങ്കിൽ തനിക്ക് എംപി സ്ഥാനം നഷ്ടമാകുമായിരുന്നില്ലെന്നും വടകരയിൽ നിന്നും വീണ്ടും തനിക്ക് എംപിയാകാൻ കഴിയുമായിരുന്നെന്നും കെ മുരളീധരൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here