‘പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ല, വാര്‍ത്തയ്ക്ക് പിന്നില്‍ മറ്റാരൊക്കെയോ’: കെ മുരളീധരന്‍

K Muraleedharan

പാര്‍ട്ടിയില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ലെന്ന് കെ. മുരളീധരന്‍. ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. സംഘടനയില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുന്നത്.

പുനസംഘടനയുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചര്‍ച്ച നടത്തും. അതിനടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ ചര്‍ച്ച നടത്തും. ഉന്നതാധികാര സമിതി ഉടന്‍ യോഗം ചേരും. പുനസംഘടന ചര്‍ച്ച എവിടുന്നു വന്നു എന്ന് ആര്‍ക്കും അറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: മാടായി കോളേജ് വിവാദം പ്രാദേശിക പ്രശ്‌നം മാത്രം; പാര്‍ട്ടി ഇടപെട്ട് പരിഹരിക്കും: വി ഡി സതീശന്‍

ആരാണിതിന്റെ പുറകിലെന്നറിയില്ല. ആരെങ്കിലും പടച്ചുവിടുന്നതാണോ എന്ന് സംശയമുണ്ട്. ഒരു ഫോറത്തിലും ആരെയും പേരുകള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. മാടായി കോളേജ് നിയമന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.

എം. പിയ്ക്കതിരായ പരസ്യ പ്രതിഷേധം അംഗീകരിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ജില്ല നേതൃത്വത്തെ അറിയിക്കണമായിരുന്നു. നിയമനത്തിന്റെ മെരിറ്റിലേക്ക് കടക്കുന്നില്ല. വിഷയത്തില്‍ കെ. പി. സി. സി. അധ്യക്ഷന്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് പരിഗണന നല്‍കിയതായി അറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News